വയനാട്: സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർസെക്കൻഡറി സ്കൂളില്‍ വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്‌തു. ഷജിൽ സി.പി എന്ന അധ്യാപകനെയാണ് അന്വേഷണ വിധേയമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡിഡിഇ) സസ്പെൻഡ് ചെയ്‌തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലേയും ക്ലാസ് മുറികൾ സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനും ഡിഡിഇ ഉത്തരവിട്ടിട്ടുണ്ട്. അധ്യാപകർ, പി.ടി.എ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്താനാണ് ഉത്തരവിട്ടിട്ടുള്ളത്.
വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ
ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഷഹ്‌ല ഷെറിൻ ഇന്നലെയാണ് ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത്.