വയനാട്: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ആദിവാസികളെ അറിയിക്കാതെയാണെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനും പരിഹാരം നിർദേശിക്കാനുമായിരുന്നു ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സമ്മേളനവിവരം ആദിവാസി സംഘടനാ നേതാക്കൾ പോലും അറിഞ്ഞത്.
സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ സമ്മേളനത്തിന് എത്തിയതുമില്ല. പ്രളയത്തിന് ശേഷം ഒട്ടേറെ പ്രശ്നങ്ങളാണ് ആദിവാസി വിഭാഗത്തിലുള്ളവർ നേരിടുന്നത്. എന്നാൽ ഇത് മനുഷ്യാവകാശ കമ്മിഷന്‍റെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം നിഷേധിച്ചുവെന്നാണ് പ്രധാന ആരോപണം.