വയനാട്: നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ജില്ലയിലെ ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. അവശ്യ സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്. തിരിച്ചറിയൽ രേഖ നിർബന്ധമാണ്. വിദേശത്ത് നിന്നെത്തിയവരുടെ മുഴുവൻ വിശദാംശങ്ങളും രേഖപ്പെടുത്തിയാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്. എവിടെയും വാഹനം നിർത്തരുതെന്നാണ് ഇവർക്കുള്ള നിർദേശം. 144 പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണിയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ പലയിടത്തും അറിയിപ്പ് നൽകി. ജനത്തിരക്ക് ഒഴിവായതോടെ മീനങ്ങാടി, മുത്തങ്ങ, കൽപറ്റ എന്നിവിടങ്ങളിൽ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.
വയനാട് ചെക്പോസ്റ്റുകളിൽ കർശന പരിശോധന - covid 19 kerala
പൊതു ഇടങ്ങളിൽ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കൽ നടപടി
![വയനാട് ചെക്പോസ്റ്റുകളിൽ കർശന പരിശോധന Wayanad checkposts വയനാട് ചെക്‌പോസ്റ്റ്. covid 19 latest updates covid 19 kerala covid wayanad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6527787-thumbnail-3x2-checking.jpg?imwidth=3840)