വയനാട്: വയനാട്ടിൽ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. കർണാടകയിൽ നിന്ന് വരുന്ന വാഹനങ്ങൾ മുത്തങ്ങ ചെക്പോസ്റ്റിൽ അണുവിമുക്തമാക്കിയതിന് ശേഷമാണ് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് ബാവലി ചെക്പോസ്റ്റ് വഴി കർണാടക ചരക്ക് വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. എന്നാൽ രാത്രി യാത്രാ നിരോധനം നിലനിൽക്കുന്ന ഈ പാതയിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. മുത്തങ്ങ ചെക്പോസ്റ്റിലും രാത്രി യാത്രാ നിരോധനമുണ്ട്.
അതിർത്തിയിൽ കർശന പരിശോധന തുടരുന്നു - kerala lock down
സർക്കാർ ഇടപെടലിനെ തുടർന്ന് ബാവലി ചെക്പോസ്റ്റ് വഴി കർണാടക ചരക്ക് വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. ഈ പാതയിലൂടെ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്