ETV Bharat / state

ചരിത്രനേട്ടം സ്വന്തമാക്കി ശ്രീധന്യ

ആദിവാസി വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടുന്ന വ്യക്തിയാണ് ശ്രീധന്യ.

author img

By

Published : Apr 6, 2019, 12:12 PM IST

Updated : Apr 6, 2019, 1:16 PM IST

കുറിച്യ വിഭാഗത്തില്‍നിന്ന് ചരിത്രം കുറിച്ച് ശ്രീധന്യ

വയനാട്:വയനാടിനും മലയാളികള്‍ക്ക് മുഴുവനും അഭിമാനമായിരിക്കുകയാണ് സിവിൽ സർവീസ് പരീക്ഷയിൽ 410- ആം റാങ്ക് നേടിയ വയനാട് സ്വദേശി ശ്രീധന്യ. പരിമിതികളോട് പടവെട്ടിയാണ് കുറിച്യവിഭാഗത്തിൽ പെട്ട ശ്രീധന്യ ഈ നേട്ടം കൈവരിച്ചത്. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിന്‍റെയും കമലയുടെയും രണ്ടാമത്തെ മകളാണ് ശ്രീധന്യ. പിന്നോക്കാവസ്ഥയില്‍ നിന്നും പഠിച്ച് മകള്‍ ഐ എ എസ് നേടിയത് അഭിമാനകരമായ നിമിഷമാണെന്ന് ശ്രീധന്യയുടെ അമ്മ കമലയും അച്ചന്‍ സുരേഷും പ്രതികരിച്ചു.

ചരിത്രനേട്ടം സ്വന്തമാക്കി ശ്രീധന്യ

ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും ശ്രീധന്യ നേടിയിരുന്നു. പിന്നീട്‌ എട്ടു മാസത്തോളം വയനാട്‌ എന്‍ ഊരു ടൂറിസം പദ്ധതിയില്‍ അസിസ്റ്റന്‍റായി ജോലി ചെയ്‌തു. തുടര്‍ന്നാണ്‌ സിവില്‍ സര്‍വീസ്‌ പരീക്ഷാ പരിശീലനത്തിന് ചേര്‍ന്നത്‌. ശ്രീധന്യ സിവില്‍ സര്‍വീസില്‍ പ്രധാന വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്. തിരുവനന്തപുരം സിവില്‍ സര്‍വീസ്‌ എക്‌സാമിനേഷന്‍ ട്രെയിനിങ്‌ സൊസൈറ്റിക്ക് കീഴിലായിരുന്നു പരിശീലനം.

Intro:വയനാടിനു മുഴുവൻ അഭിമാനമായിരിക്കുകയാണ് സിവിൽ സർവീസ് പരീക്ഷയിൽ 410- ആം റാങ്ക് നേടിയ വയനാട് സ്വദേശി ശ്രീധന്യ.പരിമിതികളോട് പടവെട്ടിയാണ് കുറിച്യവിഭാഗത്തിൽ പെട്ട ശ്രീധന്യ ഈ നേട്ടം കൈവരിച്ചത്.

Body:പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിൻ്റെയും കമലയുടെയും രണ്ടാമത്തെ മകളാണ് ശ്രീധന്യ.കുറിച്യ വിഭാഗത്തിൽ നിന്ന് സിവിൽ സർവീസ് നേടുന്ന ആദ്യയാളും.കൂലിപ്പണിക്കാരാണ് അച്ഛനും അമ്മയും.മകളുടെ നേട്ടത്തിൽ അഭിമാനത്തിലും അങ്ങേയറ്റത്തെ സന്തോഷത്തിലുമാണ് സുരേഷും കമലയും.ബിരുദാനന്തര ബിരുദത്തിനു ശേഷം വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടയിലാണ് ശ്രീധന്യ പഠനത്തിന് സമയം കണ്ടെത്തിയത്.രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് വിജയം എത്തിപ്പിടിച്ചത്.ias തിരഞ്ഞെടുക്കാനാണ് ശ്രീ ധന്യയുടെ തീരുമാനമെന്ന് അച്ഛനമ്മമാർ പറഞ്ഞു. byte.കമല,

Conclusion:
Last Updated : Apr 6, 2019, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.