തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ തീയതിയിൽ മാറ്റം. കലോത്സവം 2024 ജനുവരി ആദ്യവാരം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കലോത്സവം ഈ വർഷം ഡിസംബർ 3 മുതൽ തിരുവനന്തപുരത്തു വെച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ നാഷണൽ അച്ചീവ്‌മെൻ്റ് സർവേ പരീക്ഷകൾ നടക്കുന്നത്തിന്‍റെ പശ്ചാതലത്തിൽ തീയതിയിൽ മാറ്റം വരുത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം കലോത്സവ മാനുവലിൽ ഇത്തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. തദ്ദേശീയ നൃത്തരൂപങ്ങൾ കൂടെ ഉൾപ്പെടുത്തിയാണ് പുതിയ ഭേദഗതി. അഞ്ച് ഇനങ്ങളാണ് ഇത്തരത്തിൽ മത്സരത്തിൽ ഉൾപ്പെടുത്തിയത്. പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം, മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ ഇനങ്ങൾ. കിർത്താഡ്‌സ് ഡയറക്‌ടറിൽനിന്ന് തേടിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആദിവാസി നൃത്തരൂപങ്ങൾ മത്സരയിനങ്ങളാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read : കേരള യൂണിവേഴ്‌സിറ്റി കലോത്സവ ഗ്രേസ് മാർക്ക് തട്ടിപ്പ്; ഇടപെട്ട് ഹൈക്കോടതി, ആറ് ഗ്രൂപ്പിനങ്ങൾക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും നൽകുന്നതിന് സ്റ്റേ - HC STAY ON KU KALOTSAVAM SCAM