വയനാട്: ജില്ലയില്‍ മഴയുടെ സ്വഭാവത്തില്‍ മാറ്റം വന്നതോടെ കാർഷിക മേഖലയും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍. മണ്ണിന്‍റെ ഘടനയില്‍ വലിയതോതില്‍ ഉള്ള മാറ്റം ഉണ്ടാകാനിടയുണ്ടെന്നാണ് ജില്ല മണ്ണ് സംരക്ഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍.
കഴിഞ്ഞ രണ്ട് വർഷവും ഇക്കൊല്ലവും വയനാട്ടില്‍ ജൂൺ മാസത്തിലുണ്ടായ മഴയില്‍ വലിയ കുറവാണുണ്ടായത്. ഈ വർഷം 40 ശതമാനം കുറവ് ഉണ്ടായി. കഴിഞ്ഞ രണ്ട് വർഷവും ജൂണിൽ 50 ശതമാനം കുറവുണ്ടായി. അതേസമയം ഓഗസ്റ്റിൽ അതി തീവ്രമഴ ഉണ്ടാവുകയും ചെയ്തു. ഇത് മണ്ണിന്‍റെ ഘടനയിൽ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. മഴയുടെ വിതരണം ഇതേ രീതിയിൽ തന്നെ തുടരുകയാണെങ്കിൽ ജില്ലയിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിദഗധരുടെ അഭിപ്രായം. ജില്ലയിലെ 55 ഇടങ്ങളിലെ മഴയുടെ കണക്കുകളാണ് ജില്ല മണ്ണ് സംരക്ഷണ വിഭാഗം ശേഖരിച്ചിട്ടുള്ളത്.