വയനാട്: കമ്പളക്കാട്ട് വണ്ടിയാമ്പറ്റയിൽ ഒരാൾ വെടിയേറ്റു മരിച്ചു. കോട്ടത്തറ മെച്ചന ചുണ്ട്‌റങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വയലിൽ കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാക്കള്‍ക്ക് വെടിയേൽക്കുകയായിരുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. വെടിയേറ്റ ശേഷം ഇരുവരേയും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജയന്‍ മരിക്കുകയായിരുന്നു. ജയന്‍റെ കഴുത്തിലാണ് വെടിയേറ്റത്.