ETV Bharat / state

വയനാട് സ്വദേശിയായ കപ്പൽ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

വിശാഖപട്ടണത്ത് നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രജിത്തിനെ കാണാതായതെന്നാണ് കമ്പനി ജീവനക്കാര്‍ നൽകുന്ന വിവരം.

Prajith NS  Prajith NS from Wayanad was missing  wayanad native was missing  Wayanad  wayanad native missing from a ship  വയനാട്  കപ്പൽ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി  വയനാട് സ്വദേശിയായ കപ്പൽ ജീവനക്കാരനെ കാണാനില്ല  വിശാഖപട്ടണത്ത്  വയനാട്  എന്‍എസ് പ്രജിത്ത്  wayanad local news  kerala latest news  വാളാട്  നരിക്കുഴി  ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ  വിശ്വ ഏക്ത
കപ്പൽ ജീവനക്കാരനെ കാണാനില്ല
author img

By

Published : Dec 15, 2022, 1:30 PM IST

കപ്പൽ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

വയനാട്: വയനാട് സ്വദേശിയായ കപ്പൽ ജീവനക്കാരനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വാളാട് നരിക്കുഴിയില്‍ ഷാജി - ഷീജ ദമ്പതികളുടെ മകന്‍ എന്‍എസ് പ്രജിത്തിനെയാണ് കാണാതായത്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനി ഉദ്യോഗസ്ഥനായിരുന്നു പ്രജിത്ത്.

വിശാഖപട്ടണത്ത് നിന്നും ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് കാണാതായത് എന്നാണ് കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവര്‍ ചരക്കുമായി വിശാഖപട്ടണത്ത് നിന്നും യാത്ര തിരിച്ചത്. അന്നാണ് പ്രജിത്ത് അവസാനമായി വീട്ടിലേക്ക് വിളിച്ചതും. വെളളിയാഴ്‌ച അമ്മയ്ക്ക് ഫോണില്‍ സന്ദേശമയക്കുകയും ചെയ്‌തിരുന്നു.

തീരത്തേക്കെത്താന്‍ കുറച്ച് ദിവസം കൂടിയെടുക്കുമെന്നായിരുന്നു സന്ദേശം. ശനിയാഴ്‌ച കപ്പല്‍ കമ്പനി ജീവനക്കാരാണ് പ്രജിത്തിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ശനിയാഴ്‌ച രാവിലെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ് എടുക്കുമ്പോള്‍ പ്രജിത്തിനെ കാണാനില്ലെന്നും വെള്ളിയാഴ്‌ച രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ പോയതായിരുന്നുവെന്നുമാണ് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ വിശദീകരണം.

കപ്പല്‍ തിരിച്ചുപോയി തിരച്ചില്‍ നടത്തിയെന്നും തിങ്കളാഴ്‌ച (13-12-2022) ഉച്ചവരെ തിരച്ചില്‍ തുടരുമെന്നും അറിയിച്ചിരുന്നു. കപ്പല്‍ ഇപ്പോഴും തീരത്തടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങളും വീട്ടുകാര്‍ക്ക് ലഭ്യമായിട്ടില്ല. എന്‍ജിനിയറിങ് ബിരുദധാരിയാണ് പ്രജിത്ത്. സെപ്‌റ്റംബര്‍ 13 നാണ് കപ്പിലിലെ ജോലിക്കായി പ്രജിത്ത് പോയത്.

തുടര്‍ന്ന് ഒരുമാസത്തോളം വിശാഖപട്ടണത്ത് തന്നെയായിരുന്നുവെന്ന് സഹോദരൻ പ്രവീൺ പറഞ്ഞു. വീട്ടുകാർ ഇത് സംബന്ധിച്ച് തലപ്പുഴ പൊലീസിലും മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി എം.പി, ഒആർ കേളു എംഎൽഎ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.