ETV Bharat / state

വീല്‍ചെയറില്‍ നിന്ന് ഐഎഎസ്‌ കസേരയിലേക്ക് ; ആശുപത്രി കിടക്കയില്‍ ഷെറിനെ തേടിയെത്തിയത് സ്വപ്‌ന മധുരം - സിവില്‍ സര്‍വീസ് ഫലം ഷെറിന്‍ ഷഹാന

ആറുവര്‍ഷം മുന്‍പുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷഹാന വീല്‍ചെയറിലൂടെ അതിജീവനം ശക്തിപ്പെടുത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അപകടത്തില്‍ പരിക്കേറ്റാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്

Etv Bharat
Etv Bharat
author img

By

Published : May 23, 2023, 9:33 PM IST

വയനാട് : ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ ഷെറിന്‍ ഷഹാന തന്‍റെ മുന്‍പിലുള്ള വെല്ലുവിളികളെ നോക്കി വീണ്ടുമൊന്ന് പുഞ്ചിരിച്ചു. ഒരു യഥാര്‍ഥ വിജയിയുടെ ആത്മവിശ്വാസം സ്‌ഫുരിക്കുന്ന നിറചിരി. ആറുവര്‍ഷം മുന്‍പ് ടെറസില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷെറിന്‍ വീല്‍ചെയറില്‍ അഭയം പ്രാപിച്ചത്. 913-ാം റാങ്കോടെ ഐഎഎസ് സ്വന്തമാക്കിയാണ് ഈ പെണ്‍കരുത്ത് അതിജീവന പോരാട്ടത്തില്‍ തന്‍റെ ഇച്ഛാശക്തി തെളിയിച്ചത്.

പറന്നുല്ലസിക്കേണ്ട പ്രായത്തില്‍ അപകടം വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ഒരിക്കലും മുട്ടുമടക്കില്ലെന്ന നിശ്ചയദാര്‍ഢ്യവുമായി ഷെറിന്‍ മുന്നോട്ട് പോവുകയായിരുന്നു. പ്രതിസന്ധിയോട് പടവെട്ടി 2020ല്‍ നീറ്റ് പരീക്ഷയിലും ജയിച്ചുകയറി. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ, ആശുപത്രി കിടക്കയിലേക്കാണ് ഐഎഎസ് നേട്ടവാര്‍ത്ത ഷെറിനെ തേടിയെത്തിയത്. കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലെ പരേതനായ ടികെ ഉസ്‌മാന്‍റേയും ആമിനയുടേയും മകളാണ് കഠിനാധ്വാനത്തിന്‍റേയും അര്‍പ്പണ മനോഭാവത്തിന്‍റേയും ഈ ആള്‍രൂപം. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നാണ് ഷെറിന്‍ പരിശീലനം നേടിയത്.

കഴിഞ്ഞ ദിവസം ഷെറിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലാണുള്ളത്. പിജി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് ഷെറിന്‍റെ നടുവൊടിച്ച ആ അപകടം. ടെറസില്‍ വിരിച്ചിട്ട വസ്‌ത്രം എടുക്കാന്‍ പോയപ്പോള്‍ വഴുതി സണ്‍ഷെയ്‌ഡിലേക്ക് ചെന്നിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. നട്ടെല്ലിന് പരിക്കേറ്റതിന് പുറമെ രണ്ട് വാരിയെല്ലുകള്‍ പൊട്ടുകയുമുണ്ടായി. അധികകാലം ഷെറിന്‍ ജീവിച്ചിരിക്കില്ലെന്ന ഡോക്‌ടര്‍മാരുടെ വിധിയെഴുത്തിനെ പോലും മറികടന്നാണ് ഈ പെണ്‍കരുത്തിന്‍റെ തിരിച്ചുവരവ്.

ഒന്നാം റാങ്ക് ഇഷിത കിഷോറിന് : 2022ലെ സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾആദ്യ നാല് റാങ്കുകളും വനിതകൾക്ക്. ഡൽഹി സർവകലാശാല ബിരുദധാരിയായ ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഇന്ന് രാവിലെയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഗരിമ ലോഹ്യ, ഉമ ഹരതി എൻ, സ്‌മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും റാങ്കുകൾ നേടിയത്.

ഗരിമയും സ്‌മൃതി മിശ്രയും ഡൽഹി സർവകലാശാലയില്‍ നിന്നുള്ള ബിരുദധാരികളാണ്. ഉമ ഹരതി ഹൈദരാബാദ് ഐഐടിയിൽ നിന്നുള്ള ബിടെക് ബിരുദധാരിയും. 2021ലെ സിവിൽ സർവീസ് പരീക്ഷയിലും ആദ്യ മൂന്ന് റാങ്കുകൾ വനിത ഉദ്യോഗാർഥികൾക്ക് തന്നെയായിരുന്നു. 2022ലെ സിവിൽ സർവീസ്‌ പരീക്ഷയിൽ മൊത്തം 933 പേരാണ് വിവിധ വകുപ്പുകളിലായി യോഗ്യത നേടിയത്. 613 പുരുഷന്മാരും 320 സ്‌ത്രീകളുമാണ് യോഗ്യത നേടിയതെന്ന് കമ്മിഷൻ അറിയിച്ചു.

ആദ്യ 25 ഉദ്യോഗാർഥികളിൽ 14 സ്‌ത്രീകളും 11 പുരുഷന്മാരുമാണ് ഉള്ളത്. അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) എന്നീ വകുപ്പുകളിലേയ്‌ക്കായി പ്രെലിമിനറി, മെയിൻ, ഇന്‍റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യുപിഎസ്‌സി പരീക്ഷ നടത്തുന്നത്. ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇഷിത പൊളിറ്റിക്കൽ സയൻസും ഇന്‍റർനാഷണൽ റിലേഷൻസുമാണ് പ്രധാന വിഷയമായി തെരഞ്ഞെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.