ETV Bharat / state

Sexual Harassment Complaint ലൈംഗിക പീഡന പരാതി; കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി - കുടുംബശ്രീ

Sexual Harassment Complaint Against Kudumbashree Wayanad District Program Manager: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പിരിച്ചുവിട്ടു. മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നടപടി. പടന്ന സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

kudumbasree issue  Kudumbashree Wayanad District Program Manager  Kudumbashree Wayanad District Program Manager  ലൈംഗിക പീഡന പരാതി  വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി  കുടുംബശ്രീ  ലൈംഗിക പീഡന പരാതി
Kudumbashree Wayanad District Program Manager Dismissed
author img

By ETV Bharat Kerala Team

Published : Oct 11, 2023, 1:42 PM IST

കാസർകോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി (Sexual Harassment Complaint Against Kudumbashree Wayanad District Program Manager). നീലേശ്വരം സ്വദേശി പിവി തതിലേഷിനെതിരെയാണ് സംസ്ഥാന കുടുംബശ്രീ മിഷന്‍റെ നടപടി. പടന്ന സ്വദേശിയും ജില്ലയിലെ കുടുബശ്രീ ബസാറിലെ ജീവനക്കാരിയുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം. അന്ന് കാസര്‍കോട് ജില്ല പ്രോഗ്രാം മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്ന ഇയാള്‍ കുടുബശ്രീ ബസാറിൽ എത്തിയപ്പോഴാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് പിന്നാലെ യുവതി കുടുംബശ്രീ സംസ്ഥാന മിഷന് പരാതി നൽകിയിരുന്നു. പരാതിയെ തുടര്‍ന്ന് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു.

യുവതിയുടെ പരാതിയില്‍ കുടുംബശ്രീയുടെ ഇന്‍റേണല്‍ കംപ്ലയ്‌ന്‍റ് കമ്മിറ്റി അന്വേഷണം നടത്തി. മൂന്ന് മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ തതിലേഷ്‌ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.