വയനാട്: കൃഷിയാവശ്യങ്ങൾക്കായി അതിർത്തി കടന്ന കര്‍ഷകരുടെ ദേഹത്ത് കര്‍ണാടക സർക്കാർ സീൽ പതിപ്പിച്ചതായി പരാതി. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം മുദ്ര പതിപ്പിച്ചത്.
ബാവലി ചെക്‌പോസ്റ്റില്‍ വെച്ചാണ് സംഭവം. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്‍റൈൻ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തന്നതിന്‍റെ ഭാഗമായാണ് ചാപ്പയടിയെന്നാണ് വിവരം.
വോട്ടിങ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിക്കുന്നത്. മനുഷ്യ ശരീരത്തില്‍ ചാപ്പയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
ALSO READ: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ
അതേസമയം ബാവലി ചെക് പോസ്റ്റിലെ ചാപ്പ കുത്തൽ നിർത്താൻ മൈസൂർ ജില്ലാ ഭരണകൂടം നിർദേശം നൽകിയതായി വയനാട് കലക്‌ടർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് കലക്‌ടർ മൈസൂർ ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെട്ടത്. അതിർത്തി കടക്കുന്നവർ ക്വാറന്‍റൈൻ വ്യവസ്ഥകൾ പാലിക്കണമെന്നും നിർദേശമുണ്ട്.