വയനാട്: വാളാട് പ്രാഥമിക സമ്പർക്കത്തിലുള്ള 435 പേരുടെ പരിശോധന ഇന്ന് പൂർത്തിയാകുമെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള. അതേ സമയം, നിയന്ത്രണങ്ങൾ 28 ദിവസം വരെ നീണ്ടേക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. മറ്റ് ക്ലസ്റ്ററുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാളാട് തീവ്രതയേറിയ വൈറസാണോ എന്നതു സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളില്ലെന്നും ജില്ലാ കലക്‌ടർ കൽപ്പറ്റയിൽ പറഞ്ഞു.
വാളാട് ഇതുവെരെ 198 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരാണ് ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആദിവാസി വിഭാഗത്തിൽ ഉള്ളവർക്ക് പ്രത്യേക കരുതൽ നൽകുന്നുണ്ടെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.