ETV Bharat / state

ബിജെപിക്കൊപ്പം വർഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല - aiswarya kerala yatra news

ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിക്കും മിണ്ടാൻ പേടിക്കുകയാണെന്നും അവരുടെ കൂട്ടുകെട്ടിന് ദോഷം ചെയ്യുമെന്ന് ഭയന്നാണ് മൗനം പാലിക്കുന്നെതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ramesh chennithala against chief minister  ബിജെപിക്കൊപ്പം വർഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നു  രമേശ് ചെന്നിത്തല  ബിജെപി  opposition leader  ramesh chennithala news  ramesh chennithala latest news  aiswarya kerala yatra  aiswarya kerala yatra news  aiswarya kerala yatra in wayanad
ബിജെപിക്കൊപ്പം വർഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല
author img

By

Published : Feb 3, 2021, 12:37 PM IST

Updated : Feb 3, 2021, 1:49 PM IST

വയനാട്: ബിജെപിക്കൊപ്പം വർഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. മുസ്ലീം ലീഗിനെ കരുവാക്കി കേരളത്തിൽ വർഗീയ കാർഡ് ഇറക്കാനാണ് സിപിഎം ശ്രമമെന്നും രമേശ് ചെന്നിത്തല മാനന്തവാടിയിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിക്കും മിണ്ടാൻ പേടിക്കുകയാണെന്നും അവരുടെ കൂട്ടുകെട്ടിന് ദോഷം ചെയ്യുമെന്ന് ഭയന്നാണ് മൗനം പാലിക്കുന്നെതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല നിലപാട് തെറ്റിപ്പോയെന്ന സിപിഎം നിലപാടിൽ ആത്മാർഥതയുണ്ടെങ്കിൽ സത്യവാങ്ങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകാത്തതെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ വിശ്വാസ സംരക്ഷണത്തിന് നിയമം നിർമ്മിക്കുമെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ നാല് വോട്ട് കിട്ടാൻ വിവിധ മതവിശ്വാസികളെ പരസ്‌പരം തെറ്റിക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാറും, സിപിഎമ്മും മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായുണ്ടാക്കിയ പുതിയ ധാരണയാണ് സിപിഎമ്മിനെ ഇതു പറയാൻ പ്രേരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. തില്ലങ്കേരി മോഡൽ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് സിപിഎം ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌ത രീതിയെയും അദ്ദേഹം വിമര്‍ശിച്ചു. പുരസ്‌കാര വിതരണം തെറ്റായിരുന്നുവെന്നും ജേതാക്കളെ അപമാനിച്ചുവെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ സൂത്രപ്പണി നിയമസഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാമെന്ന് സിപിഎം വിചാരിക്കേണ്ടെന്നും രമേശ് ചെന്നിത്തല വയനാട്ടില്‍ പറഞ്ഞു.

ബിജെപിക്കൊപ്പം വർഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല

അതേ സമയം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരോടുള്ള വെല്ലുവിളിയാണ്. സിപിഎമ്മിന്‍റെയും ബിജെപിയുടെയും അജണ്ട ഒന്നാണ്. യുഡിഎഫിനെ ദുർബലപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സൈബർ സഖാക്കളെ ഉപയോഗിച്ച് വിവിധ മതവിശ്വാസികളെ തമ്മിലടിപ്പിക്കാനാണ് സിപിഎമ്മിന്‍റെയും ബിജെപിയുടെയും ശ്രമം. പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നത് സൂചിപ്പിക്കുന്നത് യുഡിഎഫ് ശക്തമായി തിരിച്ചു വരുമെന്ന് എന്നതാണെന്നും രമേശ് ചെന്നിത്തല വയനാട്ടില്‍ പറഞ്ഞു.

Last Updated : Feb 3, 2021, 1:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.