ETV Bharat / state

രാഹുല്‍ നാളെ കേരളത്തില്‍: ഒപ്പം പ്രിയങ്കയും - കേരളത്തില്‍

രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും വയനാടെത്തും. റോഡ്ഷോയിലും പത്രികാ സമര്‍പ്പണത്തിലും പ്രിയങ്കാ ഗാന്ധി രാഹുലിനെ അനുഗമിക്കും.

രാഹുല്‍ ഗാന്ധി
author img

By

Published : Apr 2, 2019, 10:44 PM IST

Updated : Apr 2, 2019, 11:51 PM IST

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. നാളെ രാത്രി കോഴിക്കോട് എത്തുന്ന രാഹുല്‍ ഹെലികോപ്റ്ററിലാണ് കല്‍പ്പറ്റയിലെത്തുക. റോഡ് മാര്‍ഗം വയനാട്ടിലെത്താനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. റോഡ്ഷോയ്ക്ക് ശേഷം ഉച്ചക്ക് 12 മണിയോടെ രാഹുല്‍ പത്രിക സമര്‍പ്പിക്കും.

റോഡ്ഷോയിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രാഹുലിനെ അനുഗമിക്കും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിന് ഒപ്പമുണ്ടാകും. രാഹുലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം വയനാടെത്തി സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി. മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലയായതിനാല്‍ സംസ്ഥാന പൊലീസും ജാഗ്രതയിലാണ്.

വയനാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ദേശീയ ശ്രദ്ധയിലെത്തിച്ച കോണ്‍ഗ്രസ് അധ്യക്ഷനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുലിന്‍റെ വരവ് വിജയ സാധ്യത ഒട്ടും കുറയ്ക്കില്ലെന്നാണ് മണ്ഡലത്തിലെ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നിലപാട്.

Intro: കനത്ത സുരക്ഷയോടെ രാഹുൽഗാന്ധി വ്യാഴാഴ്ച വയനാട്ടിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും.spgക്കാണ് രാഹുലിന്റെ സുരക്ഷാ ചുമതല.

Body:വ്യാഴാഴ്ച 12മണിയോടെ രാഹുൽ ഗാന്ധി വയനാട് കളക്ടർക്ക് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബുധനാഴ്ച രാത്രി കോഴിക്കോട് എത്തുന്ന രാഹുൽ വ്യാഴാഴ്ച രാവിലെ അവിടെ നിന്നാണ് വയനാട്ടിലേക്ക് വരുന്നത്.കല്പറ്റ skmj സ്കൂൾ ഗ്രൗണ്ടിലാണ് ഹെലിപാഡ് തയ്യാറാക്കിയിട്ടുള്ളത്.spg ഉദ്യോഗസ്ഥരായ jp ഷാഹി,അവനീഷ് റോയ്, രബീന്ദ്രകുമാർ യാദവ് എന്നിവർക്കാണ് കേരളത്തിൽ രാഹുലിന്റെ സുരക്ഷാ ചുമതല. സംഘം ജില്ലയിലെ സുരക്ഷാ സ്ഥിതികൾ വിലയിരുത്തി.മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയായതിനാൽ സംസ്ഥാന പോലീസും ജാഗ്രതയിലാണ്.അതേസമയം കോഴിക്കോട് നിന്ന് രാഹുലിന് റോഡ് മാർഗം വയനാട്ടിൽ എത്താനുള്ള സാദ്ധ്യത യും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Conclusion:രാഹുലിനൊപ്പം പ്രിയങ്കാഗാന്ധിയും വയനാട്ടിൽ എത്തുമെന്നും സൂചനകളുണ്ട്
etv bharat,wayanad
Last Updated : Apr 2, 2019, 11:51 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.