വയനാട്: സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗം തകർന്നെന്ന് രാഹുൽ ഗാന്ധി എംപി. കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, തൊഴിലില്ലായ്മ, സമ്പദ് വ്യവസ്ഥയുടെ നിശ്ചലാവസ്ഥ എന്നിവ ഈ ഒരൊറ്റ പദ്ധതിയിലൂടെ ഇല്ലാതാകും.
വയനാടിന് മെഡിക്കൽ കോളജിന്‍റെ ബോർഡല്ല, മെഡിക്കൽ കോളജാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബോർഡ് വെക്കാനാണെങ്കിൽ ആയിരക്കണക്കിന് ബോർഡ് വയ്ക്കാമായിരുന്നു. വയനാട്ടിലെ ആദിവാസി, കർഷക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.