ETV Bharat / state

ശ്രീധന്യക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി

സിവിൽ സർവീസ് പരീഷയിൽ റാങ്കിലിടം നേടിയ ആദിവാസി പെൺകുട്ടി ശ്രീധന്യയെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

author img

By

Published : Apr 6, 2019, 3:07 PM IST

ഫയൽ ചിത്രം

കഠിനാധ്വാനവും ആത്മസമർപ്പണവുമാണ് ഈ സ്വപ്ന സാക്ഷാത്കാരത്തിന് ശ്രീധന്യയെ പ്രാപ്തയാക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്ന ആദ്യ മലയാളി ആദിവാസി പെൺകുട്ടിയാണ് ശ്രീധന്യ. വയനാട്ടിലെ പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് 410-ാം റാങ്ക് കരസ്ഥമാക്കിയാണ് ചരിത്രത്തിൽ ഇടം നേടിയത്.

  • Ms Sreedhanya Suresh from Wayanad, is the first tribal girl from Kerala to be selected for the civil service.

    Sreedhanya’s hard work & dedication have helped make her dream come true.

    I congratulate Sreedhanya and her family and wish her great successs in her chosen career.

    — Rahul Gandhi (@RahulGandhi) April 6, 2019 " class="align-text-top noRightClick twitterSection" data=" ">

ശ്രീധന്യയെ കൂടാതെ മലയാളികളായ ആര്‍.ശ്രീലക്ഷ്മി 29-ാം റാങ്കും രഞ്ജന മേരി വര്‍ഗീസ് 49-ാം റാങ്കും പയ്യന്നൂര്‍ സ്വദേശി അര്‍ജുന്‍ മോഹന്‍ 66-ാം റാങ്കും നേടി. ബോംബെ ഐഐടി വിദ്യാർഥി കനിഷ്ക് കത്താരിയക്കാണ് ഒന്നാം റാങ്ക്. ജയ്പൂരില്‍ നിന്നുളള അക്ഷിത് ജയിന്‍ രണ്ടാംറാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി. അഞ്ചാം റാങ്ക് നേടിയ ഭോപാലില്‍ നിന്നുളള ശ്രുതി ജയന്ത് ദേശ്മുഖിനാണ് വനിതകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക്.

Intro:Body:

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി പെണ്‍കുട്ടി ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ക്കുറിച്ചു. 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി ആദിവാസി പെണ്‍കുട്ടിക്ക് മികച്ച വിജയം ശ്രദ്ധേയമായിരുന്നു. വയനാട് പൊഴുതന സ്വദേശി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടിയാണ് ചരിത്രവിജയം നേടിയത്. മലയാളികളായ ആര്‍.ശ്രീലക്ഷ്്്മി 29ാം  റാങ്കും രഞ്ജന മേരി വര്‍ഗീസ് 49ാം റാങ്കും  പയ്യന്നൂര്‍ സ്വദേശി അര്‍ജുന്‍ മോഹന്‍ 66ാം റാങ്കും നേടി. ബോംബെ ഐ.ഐ.ടി ബിരുദധാരിയായ  കനിഷക് കത്താരിയയ്ക്കാണ് ഒന്നാം റാങ്ക്. ജയ്പൂരില്‍ നിന്നുളള അക്ഷിത് ജയിന് രണ്ടാംറാങ്കും  ജുൈനദ് അഹമ്മദ് മൂന്നാം റാങ്കും നേടി. .  അഞ്ചാം റാങ്ക് നേടിയ ഭോപാലില്‍ നിന്നുളള  ശ്രുതി ജയന്ത് ദേശ്മുഖിനാണ് വനിതകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക്.  നക്സല്‍ മേഖലയായ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ നിന്നുളള നമ്രത ജയിന്‍ 12 ാം റാങ്കും നേടിയത് ശ്രദ്ധേയമായി 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.