ETV Bharat / state

'അവര്‍ കുട്ടികളാണ് ദേഷ്യമില്ല, ഇത് ജനങ്ങളുടെ ഓഫിസ്, അക്രമം ഒന്നിനും പരിഹാരമല്ല': രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി കേരളത്തില്‍

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ 8.30 ഓടെയാണ് കേരളത്തിലെത്തിയത്. കല്‍പ്പറ്റയില്‍ ആക്രമണം നടന്ന എം.പി ഓഫിസ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

rahul gandhi on sfi attack against wayanad mp office  rahul gandhi on wayanad mp office attack  എം പി ഓഫിസ് ആക്രമണം നിര്‍ഭാഗ്യകരം രാഹുൽ ഗാന്ധി  ആക്രമിച്ച കുട്ടികളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി  രാഹുൽ ഗാന്ധി കേരളം സന്ദർശനം  rahul gandhi kerala visit  rahul gandhi on kalpetta mp office attack  കൽപ്പറ്റ ഓഫിസ് ആക്രമണത്തിൽ രാഹുൽ ഗാന്ധി  രാഹുല്‍ ഗാന്ധി കേരളത്തില്‍  rahul gandhi in kerala
എം.പി ഓഫിസ് ആക്രമണം നിര്‍ഭാഗ്യകരം; ആക്രമിച്ച കുട്ടികളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി
author img

By

Published : Jul 1, 2022, 3:58 PM IST

Updated : Jul 1, 2022, 5:12 PM IST

വയനാട്: എം.പി ഓഫിസിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. എം.പി. ഓഫിസ് തന്‍റെ ഓഫിസ് മാത്രമല്ല, വയനാട്ടിലെ ജനങ്ങളുടെ ശബ്‌ദമാണ്. അത് ആക്രമിക്കുന്നത് ഒന്നിനുമുളള പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളാണ് ആക്രമണം നടത്തിയത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതം അവര്‍ക്കറിയില്ല. അതുകൊണ്ട് തന്നെ അവരോട് ഒരു ദേഷ്യവുമില്ല. അക്രമം ഒന്നിനുമുള്ള പരിഹാരമല്ലെന്ന് അവര്‍ മനസിലാക്കണം. ഇത്തരം ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

തകർപ്പെട്ട ഓഫിസ് ശരിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ ആക്രമണം നടന്ന എം.പി ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

കൽപ്പറ്റ ഓഫിസ് ആക്രമണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത്. രാവിലെ 8.30ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ,ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലിൽ ഒന്നര മണിക്കൂർ വിശ്രമം. ഇവിടെ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രാഹുലുമായി കൂടിക്കാഴ്‌ച നടത്തി. പരിസ്ഥിതിലോല വിഷയത്തിൽ മലയോര ജനതയുടെ ആശങ്ക അറിയിക്കാനായിരുന്നു സന്ദർശനം. തുടർന്ന് 10.30ഓടെ വയനാട്ടിലേക്ക് യാത്ര തിരിച്ച രാഹുലിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.

ഉച്ചയോടെ മാനന്തവാടിയിലെത്തിയ രാഹുൽ ഒണ്ടയങ്ങാടി പള്ളി പാരീഷ് ഹാളിൽ ഫാർമേഴ്‌സ് ബാങ്ക് ബിൽഡിങ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ബഹുജന സംഗമം അടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കും. എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷ ക്രമീകരണങ്ങളാണ് രാഹുൽ ഗാന്ധിക്ക് ഒരുക്കിയിട്ടുള്ളത്.

READ MORE: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ; സുരക്ഷ വർധിപ്പിച്ച് പൊലീസ്

Last Updated : Jul 1, 2022, 5:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.