വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ പ്രാഥമിക വിലയിരുത്തല്‍. എം.പിയുടെ ഓഫിസ് എന്നതിനപ്പുറം ഒരു ദേശീയ നേതാവിൻ്റെ ഓഫിസെന്ന പരിഗണന വേണ്ടിയിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ നീക്കം മനസിലാക്കി പ്രതിരോധിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും ഇതില്‍ പറയുന്നു.
ALSO READ| രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവം : റിപ്പോർട്ട് ഉടനെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം
അന്തിമ റിപ്പോർട്ട് ഒരാഴ്‌ചക്കുള്ളിൽ സമർപ്പിക്കും. വയനാട്ടിൽ തങ്ങിയാണ് മനോജ് എബ്രഹാം അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. ആർ ആനന്ദ് ഐ.പി.എസിന് വയനാട് എസ്.പിയുടെ അധികചുമതല നൽകി. വയനാട് എസ്.പി അരവിന്ദ് സുകുമാർ കൊവിഡ് ബാധിച്ച് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണിത്. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം പരിഗണിച്ചാണ് അധികചുമതല. നിലവിൽ പൊലീസ് ആസ്ഥാനത്തെ എസ്.പിയാണ് ആനന്ദ്.