ETV Bharat / state

വയനാട് രാജ്യത്തിന് മാതൃകയാണെന്ന് രാഹുല്‍ ഗാന്ധി എംപി - Rahul Gandhi MP says Wayanad is a model for India

പരിഷ്‌കൃത സമൂഹത്തെക്കാൾ ആദരിക്കപ്പെടേണ്ടവർ ഗോത്രജനതയാണെന്ന് രാഹുല്‍ ഗാന്ധി.

രാഹുൽ ഗാന്ധി
author img

By

Published : Aug 28, 2019, 10:00 PM IST

Updated : Aug 28, 2019, 11:47 PM IST

വയനാട്: ഇടതു പാർട്ടികളുമായി ആശയ ഭിന്നതകൾ ഉണ്ടെങ്കിലും ആപത്തുകാലത്ത് ഒന്നിച്ചു നിൽക്കാൻ അതൊന്നും തടസമില്ലെന്ന് രാഹുൽഗാന്ധി എംപി. വയനാട്ടിലെ മുട്ടിലിൽ പ്രളയബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് രാജ്യത്തിന് മാതൃകയാണ്. വിഭജന ചിന്തകളും ഇടുങ്ങിയ കാഴ്ചപ്പാടും രാജ്യത്ത് പലയിടത്തും വളരുമ്പോൾ വയനാട്ടിൽ അത്തരം ഒരു പ്രവണത കാണുന്നില്ല. വയനാട് എംപി എന്ന നിലയിൽ അഭിമാനമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട് രാജ്യത്തിന് മാതൃകയാണെന്ന് രാഹുല്‍ ഗാന്ധി എംപി

പരിഷ്‌കൃത സമൂഹത്തെക്കാൾ ആദരിക്കപ്പെടേണ്ടവർ ഗോത്രജനതയാണെന്ന് സുൽത്താൻ ബത്തേരിക്കടുത്ത് പൊൻകുഴി കാട്ടുനായ്ക്ക കോളനിവാസികളോട് സംസാരിക്കവേ രാഹുൽഗാന്ധി പറഞ്ഞു. നാടിന്‍റെ പരിസ്ഥിതിയേയും ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നവരാണ് ഗോത്രജനത. പുരോഗതി കൈവരിച്ചു എന്ന് പറയുന്നവർ പരിസ്ഥിതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ഒരു പഠനവും ആവശ്യം ഇല്ലാത്തവരാണ് ഗോത്രജനത എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Last Updated : Aug 28, 2019, 11:47 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.