ETV Bharat / state

രാഹുല്‍ ഗാന്ധി വയനാട്ടില്‍; ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു - kerala flood

കാലതാമസം കൂടാതെ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും രാഹുല്‍ ഗാന്ധി.

രാഹുല്‍
author img

By

Published : Aug 12, 2019, 12:53 PM IST

Updated : Aug 12, 2019, 5:10 PM IST

വയനാട്: അതിരൂക്ഷമായ കാലവര്‍ഷക്കെടുതി നേരിട്ട വയനാട് ജില്ലയില്‍ രാഹുല്‍ഗാന്ധി എംപി സന്ദര്‍ശനം നടത്തി. ജില്ലയിലെ ദുരതബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ പുത്തുമല സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി മേപ്പാടി ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലും സെന്‍റ് ജോസഫ്സ് യുപി സ്‌കൂളിലും സന്ദര്‍ശനം നടത്തി. നിങ്ങള്‍ ഒറ്റപ്പെടില്ലെന്നും, എല്ലാവരും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം ദുരിതബാധിതരോട് പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍; ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ അര മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. കാലതാമസം കൂടാതെ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടാതും അദ്ദേഹം പറഞ്ഞു. എസ്‌പിജിയുടെ സുരക്ഷാ വിലക്ക് വകവെക്കാതെയാണ് രാഹുല്‍ ദുരിതബാധിതര്‍ക്ക് അരികില്‍ എത്തിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍ എംഎല്‍എ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ക്യാമ്പ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

ദുരന്തത്തെ രാഷ്ടീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര സഹായം ആവശ്യപെട്ടിട്ടുണ്ടെന്നും കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Intro:Body:

രാഹുല്‍ഗാന്ധി എം പി ഇന്ന് വയനാട്ടില്‍; പുത്തുമല സന്ദര്‍ശിക്കും

കല്‍പ്പറ്റ: അതിരൂക്ഷമായ കാലവര്‍ഷക്കെടുതി നേരിട്ട വയനാട് ജില്ലയില്‍ രാഹുല്‍ഗാന്ധി എം പി ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൈതപ്പൊയിലിലെ ക്യാംപിലെത്തിയതിന് ശേഷമായിരിക്കും അദ്ദേഹം വയനാട് ജില്ലയിലെത്തുക. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ച പുത്തുമലയില്‍ ഉച്ചക്ക് 12.15ന് രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചക്ക് 1.45-ഓടെ മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുത്തുമല നിവാസികള്‍ താമസിക്കുന്ന ക്യാംപിലും അദ്ദേഹം സന്ദര്‍ശനം നടത്തും. 3.30ന് വയനാട് കലക്‌ട്രേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും രാഹുല്‍ഗാന്ധി പങ്കെടുക്കും. അവലോകനയോഗത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ പനമരം, മാനന്തവാടി, എന്നിവിടങ്ങളിലെയും, ആറ് മണിയോടെ മീനങ്ങാടിയിലെയും ഏഴ് മണിക്ക് മുണ്ടേരിയിലേയും ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കും.

Conclusion:
Last Updated : Aug 12, 2019, 5:10 PM IST

For All Latest Updates

TAGGED:

kerala flood
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.