ETV Bharat / state

വായ്‌പ തട്ടിപ്പിൽ കർഷകന്‍റെ ആത്മഹത്യ : കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാമിനെ അറസ്റ്റ് ചെയ്‌തു

കർഷകന്‍റെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വയം കേസെടുത്തു. ബാങ്കിൻ്റെ മുൻ സെക്രട്ടറി രമ ദേവിയെ ഇന്നലെ അറസ്റ്റ് ചെയ്‌ത് റിമാൻഡിൽ വിട്ടു.

pulpally bank fraud case  kpcc general secretary kk abraham  kpcc general secretary kk abraham arrested  kk abraham kpcc arrested  bank fraud case  bank fraud case kpcc  വായ്‌പ തട്ടിപ്പ് കർഷകന്‍റെ ആത്മഹത്യ  കർഷകന്‍റെ ആത്മഹത്യ  farmer suicide  വായ്‌പ തട്ടിപ്പിൽ കർഷകന്‍റെ ആത്മഹത്യ  കെപിസിസി ജനറൽ സെക്രട്ടറി  കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം  കെപിസിസി ജനറൽ സെക്രട്ടറി അറസ്റ്റ്  കെപിസിസി ജനറൽ സെക്രട്ടറി  രമ ദേവി  വയനാട് പുൽപ്പള്ളി  വായ്‌പ തട്ടിപ്പ് കർഷകന്‍റെ ആത്മഹത്യ
വായ്‌പ തട്ടിപ്പ്
author img

By

Published : Jun 1, 2023, 7:38 AM IST

വയനാട് : പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്കിൻ്റെ മുൻ പ്രസിഡന്‍റുമായ കെ കെ എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാങ്ക് വായ്‌പ തട്ടിപ്പിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് നടപടി. ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന എബ്രഹാമിന്‍റെ അറസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി ഇന്നലെ രാത്രി പത്തരയോടെയാണ് പുൽപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്.

കേസിലെ മറ്റൊരു പ്രതിയായ ബാങ്കിൻ്റെ മുൻ സെക്രട്ടറി രമ ദേവിയെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വായ്‌പ തട്ടിപ്പിന് ഇരയായെന്ന് പരാതി ഉയർത്തിയ കർഷകനായ രജേന്ദ്രൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ല കലക്‌ടറും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദേശം നൽകി. കേസ്, കൽപ്പറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും.

കേളകവല ചെമ്പക മൂലയിൽ രാജേന്ദ്രനാണ് ആത്മഹത്യ ചെയ്‌തത്. രാജേന്ദ്രൻ്റെ പേരിൽ രണ്ട് വായ്‌പകളിലായി 46.58 ലക്ഷം തിരിച്ചടക്കാനുണ്ട്. രാജേന്ദ്രനെ കബളിപ്പിച്ച് വായ്‌പ എടുത്തുവെന്നാണ് ആരോപണം. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Also read : വായ്‌പ തട്ടിപ്പ് പരാതിയുയര്‍ത്തിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍; 35 ലക്ഷത്തിന്‍റെ ആരോപണം കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ

ലക്ഷങ്ങളുടെ ആരോപണം : വായ്‌പ തട്ടിപ്പിന് ഇരയായെന്ന് പരാതി ഉയര്‍ത്തിയ കര്‍ഷകനായ രാജേന്ദ്രൻ നായരാണ് ആത്മഹത്യ ചെയ്‌തത്. കോണ്‍ഗ്രസ് ഭരിക്കുന്ന പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ് കർഷകൻ പരാതി ഉയര്‍ത്തിയത്. സമീപവാസിയുടെ കൃഷിയിടത്തിൽ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മെയ്‌ 29ന് രാത്രി 10 മണിക്കുശേഷം കാണാതായ ഇയാളുടെ മൃതദേഹം മെയ് 30ന് രാവിലെയാണ് കണ്ടെത്തിയത്. പുല്‍പ്പളളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 70 സെന്‍റ് സ്ഥലം ഈടുവച്ച് 2016ല്‍ 75,000 രൂപ രാജേന്ദ്രന്‍ വായ്‌പ എടുത്തിരുന്നു. എന്നാല്‍, ഇദ്ദേഹം 25 ലക്ഷം രൂപ വായ്‌പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏകദേശം 35 ലക്ഷത്തോളം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ വായ്‌പ തട്ടിപ്പിനിരയാക്കിയതെന്ന് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു.

വന്‍ തുക തനിക്ക് ബാധ്യതയുണ്ടെന്ന് അറിഞ്ഞതോടെ ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കലക്‌ടറടക്കമുള്ള റവന്യൂ അധികൃതര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വായ്‌പ വിതരണത്തില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ക്കെതിരെ ജനകീയ സമര സമിതി ബാങ്കിന് മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ രാജേന്ദ്രന്‍ നായര്‍ സജീവമായി പങ്കെടുത്തിരുന്നു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ - 1056

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.