ETV Bharat / state

കടയിൽ നിന്നും വടിവാൾ കണ്ടെത്തിയ കേസ്: ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്‌റ്റില്‍ - ഏറ്റവും പുതിയ വാര്‍ത്ത

കടയിൽ നിന്നും വടിവാൾ കണ്ടെത്തിയ കേസില്‍ മാനന്തവാടി എസ് & എസ് ടയര്‍ വര്‍ക്‌സ് കടയുടെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ കല്ലുമൊട്ടന്‍കുന്ന് മിയ മന്‍സില്‍ സലീം അറസ്‌റ്റില്‍

popular front leader  popular front leader salim  stick sword found case  stick sword found case in shop  popular front leader arrested  stick sword found case in shop  stick sword found case in mananthavadi  latest news in wayanadu  latest news today  കടയിൽ നിന്നും വടിവാൾ കണ്ടെത്തിയ കേസ്  പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്‌റ്റില്‍  മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ  കല്ലുമൊട്ടന്‍കുന്ന് മിയ മന്‍സില്‍ സലീം  സലീമിനെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിരുന്നു  വയനാട് ഏറ്റവും പുതിയ വാര്‍ത്ത  മാനന്തവാടിയില്‍ വടിവാള്‍ കണ്ടെത്തിയ കേസ്  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കടയിൽ നിന്നും വടിവാൾ കണ്ടെത്തിയ കേസ്: ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്‌റ്റില്‍
author img

By

Published : Oct 25, 2022, 3:31 PM IST

വയനാട്: കടയിൽ നിന്നും വടിവാൾ കണ്ടെത്തിയ കേസില്‍ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. മാനന്തവാടി എസ് & എസ് ടയര്‍ വര്‍ക്‌സ് കടയുടെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ കല്ലുമൊട്ടന്‍കുന്ന് മിയ മന്‍സില്‍ സലീം (33) നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ കടയില്‍ നിന്നും സെപ്റ്റംബര്‍ 27ന് നാല് വടിവാളുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സലീമിനെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിരുന്നു.

കടയിൽ നിന്നും വടിവാൾ കണ്ടെത്തിയ കേസ്: ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്‌റ്റില്‍

അന്ന് മുതല്‍ ഒളിവിലായിരുന്ന സലീം ഇന്ന് മാനന്തവാടി സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ അറസ്റ്റിന് ശേഷം ടയര്‍ കടയിലും, വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മാനന്തവാടി സി ഐ അബ്‌ദുള്‍ കരീം, എസ് ഐ സനല്‍, ജൂനിയര്‍ എസ് ഐ സാബു, എ എസ് ഐമാരായ മെര്‍വിന്‍ ഡിക്രൂസ്, സജി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിന്നീട് കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.