വയനാട്: പട്ടിക വർഗ വകുപ്പിന് കീഴിലുള്ള പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കൊവിഡ് പടരുന്നു. പുതായി 51 വിദ്യാർഥികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 59 കുട്ടികൾക്കാണ് ഇവിടെ രേഗം റിപ്പോര്‍ട്ട് ചെയ്‌തത്. ബാക്കി 187 കുട്ടികളും നിരീക്ഷണത്തിലാണ്.
ആദ്യം എട്ട് കുട്ടികൾക്കാണ് രോഗമുണ്ടായത്. ഇവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് 51 കുട്ടികൾക്ക് കൂടി രോഗം ബാധിച്ചത്. ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്നവരാണ് കുട്ടികൾ. അധ്യാപകനും കൊവിഡ് പിടിപെട്ടിട്ടുണ്ട്.
ALSO READ: നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു, 9 തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അധികൃതർ വീഴ്‌ച വരുത്തിയതാണ് ഇത്രയും പേർക്ക് രോഗം ബാധിക്കാൻ കാരണമെന്നാണ് ആക്ഷേപം. അധികൃതർക്ക് വീഴ്‌ച സംഭവിച്ചുവെന്ന് ചുണ്ടിക്കാണിച്ച് ആരോഗ്യ വകുപ്പ്, കലക്‌ർക്കും പട്ടികവർഗ വകുപ്പിനും റിപ്പോർട്ട് നൽകി.