ETV Bharat / state

കൃഷിയിടങ്ങൾ പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് ആരോപണം - agricultural department

വയനാട്ടിലെ കർഷക കൂട്ടായ്‌മയാണ് കീടനാശിനി വിതരണത്തിന്‍റെ പേരില്‍ കൃഷിവകുപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വയനാട് പാക്കേജ്  സ്വകാര്യ കീടനാശിനി കമ്പനി  വയനാട് കർഷക കൂട്ടായ്‌മ  കൃഷിവകുപ്പ്  pesticide use wayanad  agricultural department  wayanad farmers
കൃഷിയിടങ്ങൾ പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് ആരോപണം
author img

By

Published : Mar 7, 2020, 5:38 PM IST

വയനാട്: ജില്ലയിലെ കൃഷിയിടങ്ങളെ വയനാട് പാക്കേജിന്‍റെ പേരിൽ കൃഷിവകുപ്പ് സ്വകാര്യ കീടനാശിനി കമ്പനികളുടെ പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് ആരോപണം. വയനാട്ടിലെ കർഷക കൂട്ടായ്‌മയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യകമ്പനികളുടെ കീടനാശിനികൾ അനാവശ്യസമയത്ത് കൃഷിവകുപ്പ് അടിച്ചേൽപ്പിക്കുകയാണെന്നാണ് കർഷകരുടെ പരാതി.

കൃഷിയിടങ്ങൾ പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് ആരോപണം

ജൈവകീടനാശിനികളാണ് വിതരണം ചെയ്യുന്നത്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഉപയോഗിക്കേണ്ട ഈ കീടനാശിനി വേനൽക്കാലത്ത് നൽകുന്നതിൽ ദുരൂഹതയുണ്ടെന്നാണ് കർഷകരുടെ ആരോപണം. കുരുമുളക് കർഷകർക്കാണ് ഇവ വിതരണം ചെയ്‌തിട്ടുള്ളത്. ഉപയോഗിക്കേണ്ട സമയമാകുമ്പോഴേക്കും ഇവയുടെ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്യും. പ്രളയത്തെ തുടർന്ന് കുരുമുളക് കൃഷി നശിച്ചയിടങ്ങളിൽ കൃഷി പുനരുജീവിപ്പിക്കാൻ വേണ്ട ഇടപെടലാണ് കൃഷിവകുപ്പ് നടത്തേണ്ടത് എന്നാണ് കർഷകരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.