ETV Bharat / state

അനധികൃത ശ്‌മശാനങ്ങൾക്ക് പ്രവർത്തനാനുമതി; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം 19 മുതൽ 37 വരെ മൃതദേഹങ്ങളാണ് കുറിച്ചിപ്പറ്റയിൽ സംസ്‌കരിക്കുന്നത്. ജില്ലക്ക് പുറത്തുള്ളവരാണ് ശ്‌മശാനത്തിൻ്റെ ഉടമകൾ. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെ പോലും മൃതദേഹങ്ങൾ ഇവിടേക്ക് കൊണ്ടുവരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Cremation  അനധികൃത ശ്മശാനങ്ങൾക്ക് പ്രവർത്തനാനുമതി  മൃതദേഹം  വയനാട്  wayanad  Permission illegal cemeteries Locals protest
അനധികൃത ശ്‌മശാനങ്ങൾക്ക് പ്രവർത്തനാനുമതി; പ്രതിഷേധവുമായി നാട്ടുകാർ
author img

By

Published : Apr 20, 2021, 10:54 PM IST

വയനാട്: അനധികൃത ശ്‌മശാനങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത് കുറിച്ചിപ്പറ്റയിലാണ് അനധികൃത ശ്‌മശാനങ്ങൾ പ്രവർത്തിക്കുന്നത്. 500 മീറ്റർ ചുറ്റളവിൽ 24 അനധികൃത ശ്‌മശാനങ്ങളാണ് ഇവിടെയുള്ളത്. ഒരു മാസം 19 മുതൽ 37 വരെ മൃതദേഹങ്ങളാണ് കുറിച്ചിപ്പറ്റയിൽ സംസ്‌കരിക്കുന്നത്. ജില്ലയ്ക്ക് പുറത്തുള്ളവരാണ് ശ്‌മശാനത്തിൻ്റെ ഉടമകൾ. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെ പോലും മൃതദേഹങ്ങൾ ഇവിടേക്ക് കൊണ്ടു വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അനധികൃത ശ്‌മശാനങ്ങൾക്ക് പ്രവർത്തനാനുമതി; പ്രതിഷേധവുമായി നാട്ടുകാർ

നാട്ടുകാരെ അറിയിക്കാതെ രാത്രിയിലാണ് സംസ്‌കാരങ്ങൾ അധികവും നടത്തുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ശ്‌മശാന ഉടമകൾക്കെതിരെ ലോകായുക്ത കേസെടുത്തിട്ടുണ്ട്. ഹൈക്കോടതിയിലും കേസ് നിലവിലുണ്ട്. ജില്ല കലക്‌ടറോട് രണ്ടുമാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് പുൽപ്പള്ളി പഞ്ചായത്ത് ശ്‌മശാനത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.