ETV Bharat / state

പനമരം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എലിസബത്തിനെ കാണ്‍മാനില്ല ; അന്വേഷണം - Missing police woman officer

എലിസബത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പനമരം സ്റ്റേഷന്‍ നമ്പറില്‍ - 04935 222200 വിളിച്ചറിയിക്കണമെന്ന് പൊലീസ്

Panamaram police station ci is missing  പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍  പനമരം പൊലീസ് സ്റ്റേഷൻ  പനമരം പൊലീസ് സ്റ്റേഷന്‍  Missing police woman officer  കാണാതായ വനിതാ പൊലീസ് ഓഫീസര്‍
പനമരം പൊലീസ് സ്റ്റേഷൻ സി.ഐ എലിസബത്തിനെ കാണാനില്ലെന്ന് പരാതി
author img

By

Published : Oct 11, 2022, 8:35 PM IST

വയനാട് : പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (സി.ഐ) കെ.എ എലിസബത്തിനെ (54) ഇന്നലെ (10.10.2022) മുതല്‍ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ ഉദ്യോഗസ്ഥയെ പിന്നീട് കാണാതായെന്നാണ് പരാതി. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്.

എന്നാല്‍ പനമരം പൊലീസ് ഉടന്‍ കല്‍പ്പറ്റയിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പനമരം പൊലീസിലോ (04935 222200) തൊട്ടടുത്ത സ്റ്റേഷനിലോ വിവരമറിയിക്കുക. സി.ഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറും സ്വിച്ച്ഡ് ഓഫ് ആണ്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.