വയനാട് : ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് സംഘത്തിലെ പ്രതിയെ വാരാണസിയിൽ നിന്ന് പിടികൂടി വയനാട് സൈബർ പൊലീസ്. അതുൽ സിങ്ങാണ് (19) പിടിയിലായത്. പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിന് ആപ്പുകള്‍ വഴി രേഖകള്‍ ഇല്ലാതെ ലോൺ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
ബദോഹി എന്ന ഗ്രാമത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 2021 ജനുവരിയിലാണ് സംഭവം. ഓൺലൈൻ വഴി നിബന്ധനകൾ ഇല്ലാതെ ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടര്‍ന്ന്, അനുവദിച്ച ലോണിൽ നിന്നും ഉടൻ തന്നെ സർവീസ് ചാർജ് ആയി വലിയ തുക പിടിച്ചു. പിന്നീട് ഒരാഴ്‌ചയ്‌ക്കകം ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു.
പലിശ 100 ശതമാനം...!
ഇതിനുകഴിയാതെ വന്നപ്പോള്‍ മറ്റൊരു ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് പുതുതായി ലോൺ അനുവദിച്ചു. പഴയ ലോൺ ക്ലോസ് ചെയ്യിച്ചാണ് തട്ടിപ്പുകാർ പരാതിക്കാരനെ കടക്കെണിയിലേക്ക് തള്ളിയിട്ടത്. എടുക്കുന്ന ലോണിന് ഒരു മാസത്തിനുള്ളിൽ തന്നെ 100 ശതമാനം പലിശയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയം മൊബൈൽ ഫോണിലെ കോൺടാക്‌ട് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ സംഘം ചോര്‍ത്തിയെടുക്കും.
ALSO READ: Marakkar| 'മരക്കാര്‍' ടെലഗ്രാമില്‍ പ്രചരിപ്പിച്ചു ; കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍
വായ്‌പയെടുത്ത ആളെ വ്യക്തിഹത്യ ചെയ്യുന്ന രൂപത്തില്‍ ഫോണിലെ കോൺടാക്‌ട് നമ്പറുകളിലേക്ക് മെസേജ് അയക്കും. വായ്‌പക്കാരന്‍റെ ബന്ധുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തും. ഇങ്ങനെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സംഘത്തില്‍ നിന്നും തട്ടിപ്പിന് ഇരയായ ആള്‍ക്ക് നേരിടേണ്ടി വന്നത്. സംഘത്തിന്‍റെ ഭീഷണി ഭയന്ന് പലരും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുത്തും സ്വർണാഭരണങ്ങൾ വിറ്റും കടങ്ങള്‍ വീട്ടിയതായി വിവരമുണ്ട്.