വയനാട്: ജില്ലയില്‍ ഇന്ന് 90 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 109 പേരാണ് സംസ്ഥാനത്ത് പുതിയതായി രോഗമുക്തി നേടിയത്. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6930 ആയി. 6054 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലിരിക്കെ 48 പേരാണ് വയനാട്ടിൽ ഇതുവരെ മരിച്ചത്. നിലവില്‍ ജില്ലയിൽ 828 പേർ ചികിത്സയിലുണ്ട്. ഇവരില്‍ 360 പേര്‍ വീടുകളിലാണ് ഐസൊലേഷനിലാണ്.
അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 48,648 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. പുതിയ കേസുകളോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 80,88,851 ആയി. വ്യാഴാഴ്‌ച 563 കൊവിഡ് മരണങ്ങൾ കൂടി സ്ഥരീകരിച്ചിട്ടുണ്ട്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,21,090 കവിഞ്ഞു. അതേസമയം 5,94,386 വൈറസ് ബാധിതർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 57,386 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 73,73,375 ആയി.
വയനാട്ടിൽ 90 പേര്‍ക്ക് കൂടി കൊവിഡ് - രാജ്യത്തെ കൊവിഡ് കേസുകൾ
പുതിയ കൊവിഡ് കേസുകളിൽ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.