കൽപ്പറ്റ: വയനാട്ടിൽ നടക്കുന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ ശ്രദ്ധനേടി ഗ്ലോബൽ കൾച്ചറൽ ഓർഗനൈസേഷൻ അംഗങ്ങള്‍. 'പ്രകൃതിക്ക് വേണ്ടി ഒരു വാക്ക്' എന്ന മുദ്രാവാക്യത്തിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നാണ് സംഘം പരിപാടിയിൽ ശ്രദ്ധയാകർഷിച്ചത്.കേരളത്തിലങ്ങോളമിങ്ങോളം ഉള്ളവർ സംഘടനയിൽ അംഗങ്ങളാണ്.
പ്രകൃതി സംരക്ഷണ സന്ദേശം പകരുന്ന സിനിമയും അടുത്ത് തന്നെ ഇവർ പുറത്തിറക്കും. സംസ്‌കൃതത്തിലാണ് സിനിമ. വിദ്യാർഥികളാണ് സിനിമയിലെ അഭിനേതാക്കളിൽ അധികവും.സിനിമയുടെ പ്രമോഷന്‍റെ കൂടി ഭാഗമായാണ് ഇവർ വയനാട്ടിൽ എത്തിയത്. ഷിബു കുമാരനെല്ലൂരാണ് സംവിധായകന്‍.