വയനാട്: മുട്ടിൽ മരം മുറികേസിലെ പ്രതികൾക്ക് അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാന്‍ അനുമതി. പൊലീസ് സാന്നിധ്യത്തിലാണ് ഇതിനായി അനുവാദം നല്‍കിയത്. ജയില്‍ സൂപ്രണ്ടിന്‍റെ നിര്‍ദേശപ്രകാരം വൈകിട്ട് ആറു മണി വരെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാം.
ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മാതാവ് മരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ ജൂലൈ 28 ബുധനാഴ്ച അറസറ്റുചെയ്തത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർ വിനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വ്യാഴാഴ്‌ച രാവിലെ 10 മണിയോടെയാണ് പ്രതികളെ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോള്‍ പൊലീസ് ഒപ്പമുണ്ടാകരുതെന്ന പ്രതികളുടെ നിലപാട് കോടതിയിൽ വാക്കുതർക്കത്തിന് വഴിവച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പൊലീസും കോടതിയും തയാറായില്ല.
ALSO READ: മുട്ടിൽ മരം മുറി കേസ് പ്രതികള്‍ റിമാൻഡിൽ; കോടതിയിൽ നാടകീയ രംഗങ്ങള്‍