വയനാട്: മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. വടുവചാൽ മേലെ വെള്ളേരി സുധാകരന്‍റെ മകനാണ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് സുമേഷ് നാട്ടിൽ വന്ന് കമ്പനിയിലേക്ക് മടങ്ങിയത്. രണ്ട് വർഷം മുമ്പാണ് സുമേഷിന്‍റെ വിവാഹം നടന്നത്. സുമേഷിനെ മരണ വിവരം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കൂടെയുള്ള സുഹൃത്താണ് ബന്ധുക്കളെ ആദ്യം വിവരമറിയിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ സുമേഷിന്‍റെ ഭൗതിക ശരീരം തിരിച്ചറിഞ്ഞു. നിലവിൽ മുംബൈയിലെ ജെ ജെ ഹോസ്പിറ്റലിലാണ് ഭൗതിക ശരീരമുള്ളത്. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ.
Read more: ബാർജ് അപകടം : 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 49 പേര്‍ക്കായി തിരച്ചില്‍