വയനാട്: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച കാട്ടിക്കുളം മേഖലയിൽ ഉള്ളവർക്കു തന്നെയാണ് ഇന്നും രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും, ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ചികിൽസയിലുള്ളത്.
കുരങ്ങു പനി കാരണം ഒരു മാസം മുൻപ് കാട്ടിക്കുളം നാരങ്ങാകുന്ന് സ്വദേശിയായ സ്‌ത്രീ മരിച്ചിരുന്നു. ജില്ലയിൽ കുരങ്ങു പനിക്കുള്ള പ്രതിരോധ വാക്സിൻ വേണ്ടത്രയില്ലാത്ത അവസ്ഥയാണ് . കർണ്ണാടകത്തിൽ നിന്ന് വാക്‌സിൻ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.