ETV Bharat / state

Ministers on Kannothmala Accident 'മരിച്ചവരുടെ കുടുംബത്തിന് സമാശ്വാസം, ചികിത്സ ചെലവ് സർക്കാർ വഹിക്കും'; പ്രതികരിച്ച് മന്ത്രിമാര്‍ - അപകടം സംബന്ധിച്ച് റിപ്പോര്‍ട്ട്

Minister AK Saseendran and Ahamed Devarkovil response on Kannothmala Accident: സംസ്‌കാര ചടങ്ങുകള്‍ക്ക് പതിനായിരം രൂപ വീതം സര്‍ക്കാര്‍ അനുവദിക്കും

Kannothmala Accident  AK Saseendran on Kannothmala Accident  AK Saseendran  Kannothmala  Kannothmala Jeep Accident  Ahamed Devarkovil  മരിച്ചവരുടെ കുടുംബത്തിന് സമാശ്വാസം  മരിച്ചവരുടെ കുടുംബത്തിന് സമാശ്വാസം  ചികിത്സ ചെലവ് സർക്കാർ വഹിക്കും  പ്രതികരിച്ച് മന്ത്രിമാര്‍  മന്ത്രി  സംസ്‌കാര ചടങ്ങുകള്‍  സര്‍ക്കാര്‍  Wayanad Medical College  Forest Department  Chief Minister  Kozhikode Medical College  ജില്ല കലക്‌ടര്‍  ചികിത്സയില്‍ കഴിയുന്നവര്‍  അപകടം സംബന്ധിച്ച് റിപ്പോര്‍ട്ട്  അപകടം
Ministers on Kannothmala Accident
author img

By ETV Bharat Kerala Team

Published : Aug 25, 2023, 11:10 PM IST

മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു

വയനാട്: കണ്ണോത്ത്‌മലയില്‍ ജീപ്പ് മറിഞ്ഞ് (Kannothmala Jeep Accident) ഒമ്പതുപേര്‍ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് വനംവകുപ്പ് (Forest Department) മന്ത്രി എ.കെ ശശീന്ദ്രന്‍ (AK Saseendran) പറഞ്ഞു. വയനാട് മെഡിക്കല്‍ കോളജില്‍ (Wayanad Medical College) ജീപ്പ് അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മാത്രമല്ല അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി അടിയന്തരമായി പതിനായിരം രൂപ വീതം അനുവദിക്കാനും ജില്ല കലക്‌ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

പകല്‍ മുഴുവന്‍ ജോലി ചെയ്‌ത് വീടുകളിലേക്ക് മടങ്ങിയ സാധാരണക്കാരായ തൊഴിലാളികളാണ് (Workers) അപകടത്തില്‍ മരിച്ചത്. ഇതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ജീപ്പില്‍ 14 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പരിക്ക് ഗുരുതരമായ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് (Kozhikode Medical College) വിദഗ്‌ദ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തുടര്‍നടപടികളില്‍ പ്രതികരണം: മറ്റ്‌ നാലുപേരുടെ ആരോഗ്യനില (Health Condition) പരിശോധിച്ച് ആവശ്യമുള്ള ചികിത്സ നല്‍കും. ദുരന്തത്തില്‍ ഇരയായവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സമാശ്വാസം നല്‍കും. മുഖ്യമന്ത്രി (Chief Minister) നേരിട്ട് നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉടനടി സംഭവസ്ഥലത്തെത്തിയത്. അപകടത്തില്‍ മരിച്ചവരുടെ ഇന്‍ക്വസ്‌റ്റ് നടപടികള്‍ തുടങ്ങി. ശനിയാഴ്‌ച (26.08.2023) രാവിലെ തന്നെ പോസ്‌റ്റ്‌മോര്‍ട്ടം (Post Mortem) നടപടികള്‍ തുടങ്ങുമെന്നും വൈകാതെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം അപകടം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കലക്‌ടര്‍ (District Collector) ഡോ.രേണുരാജിനെ മന്ത്രി ചുമതലപ്പെടുത്തി. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, ജില്ല കലക്‌ടര്‍ ഡോ.രേണുരാജ്, എ.ഡി.എം എന്‍.ഐ ഷാജു തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പരിക്കേറ്റവരെ മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ച് ഇവരുടെ ചികിത്സ സൗകര്യങ്ങള്‍ വിലയിരുത്തി.

Also Read: Wayanad Kannothmala Jeep Accident : വയനാട് തലപ്പുഴയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം

ചികിത്സ ചെലവ് സർക്കാർ വഹിക്കും: കണ്ണോത്ത്‌മല വാഹനാപകടത്തിൽ പരിക്കേറ്റവരെ മ്യൂസിയം പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും (Ahamed Devarkovil) വയനാട് മെഡിക്കൽ കോളജിലെത്തി സന്ദർശിച്ചു. ദാരുണമായ വാഹനാപകടം കേരളത്തിൻ്റെ ദുഃഖമാണെന്നും മന്ത്രി അറിയിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടം ഇങ്ങനെ: വെള്ളിയാഴ്‌ച (25.08.2023) വൈകുന്നേരം മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു തേയിലത്തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കണ്ണോത്ത് മലയ്ക്ക് സമീപം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കെഎൽ 11 ബി 5655 നമ്പർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തില്‍ റാണി (57), ശാന്ത (55), ചിന്നമ്മ (60), ലീല (60), ഷാജ (47), റാബിയ (62), കാർത്യായനി (65), ശോഭന (55), ചിത്ര (55) എന്നിവരാണ് മരിച്ചത്. ജീപ്പ് ഡ്രൈവര്‍ മണി (44), ഉമാദേവി (40), ജയന്തി (45), ലത (38), മോഹന സുന്ദരി എന്നിവരാണ് പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.