വയനാട്: സംസ്ഥാനത്തെ ഭൂരഹിതർക്ക് ഭൂമി നൽകുന്നതിന് തടസം വനംവകുപ്പിന്‍റെ മെല്ലെപ്പോക്കാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ ബാലനും ആരോപിച്ചു. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ആദിവാസി വിഭാഗത്തിൽപ്പെട്ട 10,100 പേർക്ക് മാത്രമേ സംസ്ഥാനത്ത് ഇനി ഭൂമി നൽകാനുള്ളൂവെന്ന് എ.കെ ബാലന്‍ പറഞ്ഞു. ചടങ്ങിൽ 500 പേർക്ക് പട്ടയം വിതരണം ചെയ്തു. 500ല്‍ ഏറെ പേർക്ക് കൈവശാവകാശ രേഖയും സര്‍ക്കാര്‍ നല്‍കി.