ETV Bharat / state

മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പൊലീസ് കസ്റ്റഡിയിൽ

കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ശ്രീമതിയെ കോയമ്പത്തൂരിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഒന്നാം തിയതി വരെയാണ് കസ്റ്റഡി കാലാവധി

maoist leader sreemathi wayanad maoist police custody മാവോയിസ്റ്റ് പിടിയിൽ പൊലീസ് കസ്റ്റഡിയിൽ
മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പൊലീസ് കസ്റ്റഡിയിൽ
author img

By

Published : Jan 28, 2021, 11:21 AM IST

വയനാട്: മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പൊലീസ് കസ്റ്റഡിയിൽ. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ശ്രീമതിയെ കോയമ്പത്തൂരിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഒന്നാം തിയതി വരെയാണ് കസ്റ്റഡി കാലാവധി. കൽപ്പറ്റ ഡിവൈഎസ്പി അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡിവൈഎസ്പി അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.

2020 മാർച്ച് പതിനൊന്നിനാണ് മാവോയിസ്റ്റ് ശ്രീമതി പിടിയിലാകുന്നത്. അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുളള വീട്ടില്‍വെച്ചാണ് ക്യൂ ബ്രാഞ്ച് ശ്രീമതിയെ പിടികൂടിയത്. കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ വർഷം ഒക്ടോബര്‍അവസാനം മഞ്ചക്കണ്ടിയില്‍ നടന്ന പൊലീസുമായുള്ള ഏറ്റമുട്ടലില്‍ ഉള്‍പ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ശ്രീമതി കൊല്ലപ്പെട്ടതായാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടതായി പൊലീസ് കണ്ടെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

നേരത്തെ തണ്ടര്‍ബോള്‍ട്ട് ശ്രീമതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏറെകാലമായി കബനി ദളത്തിന് വേണ്ടി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് ശ്രീമതി പ്രവര്‍ത്തിച്ചിരുന്നത്. ശ്രീമതിയുടെ കൂടെയുണ്ടായിരുന്ന ദീപകിനെയും കഴിഞ്ഞ വർഷം നവംബര്‍ഏഴിന് ക്യൂബ്രാഞ്ച് കസ്റ്റഡിലെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.