വയനാട് : മാനന്തവാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ശ്രീ നാരായണ ട്രേഡേഴ്‌സ് ഉടമ പാണ്ടിക്കടവ് വെങ്ങാലിക്കുന്നേൽ വിനോദാണ് മരിച്ചത്.
Also Read: കാറ്റിലും മഴയിലും വയനാട്ടില്‍ വന്‍ കൃഷിനാശം
വീട്ടുമുറ്റത്തെ തെങ്ങ് മുറിക്കുന്നതിനിടെ കയറ് പിടിച്ച് സഹായിക്കുകയായിരുന്ന വിനോദിന്‍റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.