വയനാട് : സുൽത്താൻ ബത്തേരി പാതിരിപ്പാലത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിര്‍ത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ലോറി ഇടിച്ചുകയറുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പഴ്പ്പത്തൂർ സ്വദേശി പ്രദീഷ് (35) ആണ് മരിച്ചത്. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
Also read: ആലത്തൂരില്‍ വയോധിക കുളത്തില്‍ മരിച്ച നിലയില്‍
പാതിരിപ്പാലം ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിലേക്ക് ബത്തേരി ഭാഗത്ത് നിന്നും വന്ന മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഈ വാഹനങ്ങൾ സമീപത്തെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഡ്രൈവർ, കുട്ടി സമീപത്ത് നില്‍ക്കുകയായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.