ETV Bharat / state

വയനാട് തൊവരിമല കയ്യേറ്റം ഒഴിപ്പിച്ചു

മാധ്യമങ്ങള്‍ക്ക് വിലക്ക്. വയനാട്ടിലെ 13 പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് തൊവരിമലയിലുള്ളത്. ഓരോ കുടുംബത്തിനും രണ്ട് ഏക്കര്‍ ഭൂമി നല്‍കണമെന്നാണ് ആവശ്യം.

തൊവരിമലയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു
author img

By

Published : Apr 24, 2019, 12:28 PM IST

Updated : Apr 24, 2019, 12:48 PM IST

വയനാട്: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് തൊവരിമലയിലെ മിച്ചഭൂമി കയ്യേറ്റം ഒഴിപ്പിച്ചു. റവന്യൂവകുപ്പിനൊപ്പം പൊലീസും വനംവകുപ്പും ഒഴിപ്പിക്കലിന് നേതൃത്വം കൊടുത്തു. മാധ്യമങ്ങള്‍ക്ക് സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

വയനാട്ടിലെ 13 പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് തൊവരിമലയിലുള്ളത്. ഓരോ കുടുംബത്തിനും രണ്ട് ഏക്കര്‍ ഭൂമി വീതം വീട് വയ്ക്കാനും കൃഷി ചെയ്യാനും നല്‍കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

സിപിഎം(എല്‍) റെഡ് സ്റ്റാര്‍ നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ ക്രാന്തി കിസാന്‍ സഭയും ഭൂസമരസമിതിയുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. 1970ല്‍ എച്ച്എംഎല്ലില്‍ നിന്നും പിടിച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും നിയമനിര്‍മ്മാണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ആയിരത്തോളം പേരടങ്ങുന്ന സംഘം തൊവരിമലയില്‍ തമ്പടിച്ചത്.

Intro:Body:

4/24, 10:38 AM] Asha- Waynad: വയനാട്ടിൽ സുൽത്താൻ ബത്തേരിക്കടുത്ത് തൊവരിമലയിൽ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി.പോലീസും വനം വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്

[4/24, 10:43 AM] Asha- Waynad: വയനാട് ജില്ലയിലെ 13 പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് തൊവരിമലയിൽ എത്തിയിട്ടുള്ളത് ഓരോ കുടുംബത്തിനും രണ്ട് ഏക്കർ ഭൂമി വീതം വീടുവയ്ക്കാനും കൃഷിചെയ്യാനും നൽകണമെന്നതാണ് സമരസമിതിയുടെ ആവശ്യം

Conclusion:
Last Updated : Apr 24, 2019, 12:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.