പാലക്കാട്: കുതിരാൻ തുരങ്കത്തിനു വേണ്ടി നടന്ന സമരങ്ങളെല്ലാം 2020ലും പാഴാവുകയാണ്. 2016 മെയ് 13നാണ് വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയുടെ വികസനത്തിന്‍റെ ഭാഗമായി കുതിരാൻ തുരങ്ക നിർമാണം ആരംഭിച്ചത്. 2017 ഓഗസ്റ്റിൽ തുരങ്കം പൊതുജനങ്ങൾക്കായി തുറന്നു നൽകും എന്ന ഉറപ്പിലാണ് പണി തുടങ്ങിയത്. നിശ്ചയിച്ച തീയതിക്കുള്ളിൽ പണി പൂർത്തിയാകാതെ വന്നപ്പോൾ 2018 മാർച്ചിനുള്ളിൽ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായി. ആ ഉറപ്പും പാലിക്കപ്പെടാതെ വന്നതോടെ 2019 ജനുവരി 31നുള്ളിൽ തുരങ്കങ്ങൾ തുറക്കുമെന്നായി അധികൃതർ. 2020 ജൂലൈ 15നുള്ളിൽ തുരങ്കങ്ങൾ തുറക്കുമെന്നായിരുന്നു ഒടുവിലത്തെ പ്രഖ്യാപനം.
അങ്ങനെ കഴിഞ്ഞ നാലു വർഷങ്ങളായി പ്രഖ്യാപനങ്ങളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു. ഈ നാലുവർഷങ്ങൾക്കിടെ നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞു പോയി. രണ്ട് തുരങ്കങ്ങളാണ് ഇവിടെയുള്ളത്. കൊവിഡ് പ്രതിസന്ധിയാണ് ഈ വർഷം പണി പൂർത്തീകരിക്കുന്നതിന് വിലങ്ങു തടിയായത്. എങ്കിലും ഇടതു ഭാഗത്തുള്ള തുരങ്കം എത്രയും വേഗം പൂർത്തീകരിച്ച് 2021 മാർച്ചിനുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
ശാപമോക്ഷം തേടി കുതിരാൻ തുരങ്കം
2016 മെയ് 13നാണ് വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയുടെ വികസനത്തിന്‍റെ ഭാഗമായി കുതിരാൻ തുരങ്ക നിർമാണം ആരംഭിച്ചത്