വയനാട് : കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ നിർത്താനൊരുങ്ങി വനം വകുപ്പ്. ഇവിടെ സ്ഥാപിച്ച അഞ്ച് കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സി.സി.എഫ് ഉത്തരവിട്ടു.
ALSO READ: കോഴിക്കോട് വന്‍ തീപിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്‌ടം
പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി. ഉൾവനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചുവരില്ലെന്നാണ് നിഗമനം. എന്നാൽ 70 ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.
കഴുത്തിൽ മുറിവേറ്റ കടുവയ്ക്ക് ചികിത്സ നൽകേണ്ടതിനാൽ തിരച്ചിൽ പൂർണമായി നിർത്തുന്നതിൽ പിന്നീട് തീരുമാനമെടുക്കും. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.