വയനാട്: കൊവിഡ് - 19 വ്യാപനം തടയാൻ വയനാട്ടിൽ നിന്നും പുതിയ മാതൃക. ജില്ലാ ഭരണകൂടം ആറ് ഇന്ത്യൻ ഭാഷകളിലും മൂന്ന് വിദേശ ഭാഷകളിലും ലഘുലേഖകൾ തയ്യാറാക്കി വിതരണം ആരംഭിച്ചു. ടോട്ടം റിസോഴ്‌സ് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് ലഘുലേഖകൾ തയ്യാറാക്കിയത്.
ഫ്രഞ്ച് , ജർമ്മൻ, സ്പാനീഷ് ഭാഷകളിലും ഇന്ത്യൻ ഭാഷകളായ ബംഗാളി, അസാമീസ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലുമാണ് കൊവിഡ് 19 പ്രതിരോധ മാർഗ്ഗങ്ങൾ സംബന്ധിച്ച ലഘുലേഖകൾ തയ്യാറാക്കിയത് . കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ചുവടുവെയ്‌പ്പ് . പണിയ ഭാഷയിൽ ഉള്ള വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്.