ETV Bharat / state

വി.ടി. ബല്‍റാമിന് പിന്തുണയുമായി കെ.എം. ഷാജി

കെ.ആര്‍. മീരയും, വി.ടി. ബല്‍റാമും ഫേസ്ബുക്കിൽ നടത്തിയ വാഗ്വാദത്തിലാണ് കെ.എം. ഷാജി വി.ടി. ബല്‍റാമിന് പിന്തുണയുമായി രംഗത്തെത്തിയത്.

author img

By

Published : Feb 25, 2019, 12:09 AM IST

കെ.എം.ഷാജി, കെ.ആർ മീര, വി.ടി.ബൽറാം

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരിക്കാത്ത സാംസ്കാരികനായകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി പ്രതിഷേധവും തുടര്‍വിവാദങ്ങളും സൈബര്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വാഴപ്പിണ്ടി പ്രതിഷേധത്തെ പരിഹസിച്ചകെ.ആര്‍. മീരയുംവി.ടി. ബല്‍റാമും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രാഷ്ട്രീയ പ്രതികരണങ്ങളുണ്ടായതോടെ പുതിയ മേഖലകളിലേക്ക് കടക്കുകയാണ്.

വി.ടി ബല്‍റാമിന്‍റെ'പോ മോളെ മീരെ എന്നാർക്കെങ്കിലും വിളിക്കാൽ തോന്നിയാൽ ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നപോസ്റ്റ് വന്‍വിവാദത്തിന് വഴി വച്ചിരുന്നു. 'വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫീസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സിപിഎം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?' എന്ന് കെ.ആർ മീരയും മറുപടി നല്‍കി.

പിന്നാലെ വിഷയത്തില്‍ വി.ടി. ബല്‍റാമിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.എം. ഷാജി. ശീതീകരിച്ച റൂമിലിരുന്ന് മോഷണം കലയാണെന്ന് കാട്ടിത്തന്നവര്‍ ഇടത്പക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണെന്ന് ഷാജി പരിഹസിച്ചു.

കെ.എം. ഷാജിയുടെഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:

ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമർശനങ്ങൾക്കതീതരാണെന്ന സി പി എം 'മനുസ്മൃതി' നാട്ടുകാർ മുഴുവൻ അനുസരിക്കണമെന്ന് പറഞ്ഞാൽ മനസ്സില്ല എന്നാണുത്തരം. എഴുത്ത് മനോഹരമായ പ്രവർത്തിയാണ്. പക്ഷേ എഴുത്തുൾകൊള്ളുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ സി പി എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയാകുമ്പോൾ വിമർശനങ്ങൾ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുത്.

ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവർ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്. യുപിഎ ഗവൺമെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്.

ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവർക്കെതിരെ മൗനത്തെക്കാൾ വലുതെന്തുണ്ട്. വർഗ്ഗ വിപ്ലവത്തിന് നരബലികൾ നടക്കുമ്പോൾ വാഴപ്പിണ്ടിയെക്കാൾ നല്ലൊരു സമരായുധമില്ലെന്ന് മാർക്സേട്ടൻ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പഠിച്ചിട്ട് വിമർശിക്കൂ കുഞ്ഞുങ്ങളെ.

അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നൽകിയ കല്പനാ സൃഷ്ടികളൊക്കെ പറയാൻ കൊള്ളാം.പക്ഷേ ഇവിടെ ആർക്കാണത് വേണ്ടത്.? കോൺഗ്രസ്സ്കാരും ലീഗുകാരും കേരള കോൺഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നിൽക്കുന്നവരല്ല. അപ്പോൾ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിൽ.ഈ ബ്ലാക്ക് ജീനിയസ്സുകൾ നിലകൊള്ളുന്നതും അവർക്ക് വേണ്ടിയാണ്.അതുകൊണ്ടാണ് ഇവർ വിമർശിക്കപ്പെടുമ്പോൾ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നത്.

അതു കൊണ്ട് തന്നെയാണ്

'ബ്രാന്മണദാസ്യം ശൂദ്ര ധർമ്മമെന്ന' പോലെ ഈ സി പി എം നിർമ്മിത വ്യാജ പൊതുബോധത്തെ, അതിന്റെ പ്രയോഗ്താക്കളെ ചോദ്യം ചെയ്യരുതെന്ന ആജ്ഞ ഉയരുന്നത്.അങ്ങനെ ഉയരുന്ന പക്ഷം വെട്ടുകിളികൾ വന്ന് നിങ്ങളെ 51 വെട്ട് വെട്ടി തീരുമാനമാക്കുന്നതാണ് ഈ വിപ്ലവ പൈങ്കിളിയുടെ ക്ലൈമാക്സ്.

അല്ലെങ്കിലും ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകൾക്കെന്ത് ആവിഷ്കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്ത്..

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.