ETV Bharat / state

വയനാടിന് ബജറ്റ് നല്‍കുന്നത് കഴിഞ്ഞ വര്‍ഷത്തെ വാഗ്‌ദാനങ്ങളുടെ ആവര്‍ത്തനം

കാപ്പി ഉൽപാദക സംഘങ്ങൾ രൂപീകരിക്കുമെന്നും കാപ്പിത്തോട്ടങ്ങൾ തരംതിരിക്കിമെന്നും കഴിഞ്ഞ തവണത്തെ ബജറ്റിൽ ഉണ്ടായിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല

ബജറ്റ്  കേരള ബജറ്റ്  തോമസ് ഐസക്ക്  വയനാട്  മലബാർ കാപ്പി  കാർബൺ ന്യൂട്രൽ വയനാട് പദ്ധതി  kerala budget  wayanad  malabar coffee  thomas issacc
കഴിഞ്ഞ ബജറ്റിലെ പദ്ധതികളുടെ ആവര്‍ത്തനമാണ് ഇത്തവണത്തേതെന്ന് ആക്ഷേപവുമായി വയനാട്
author img

By

Published : Feb 7, 2020, 6:34 PM IST

വയനാട്: കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മലബാർ കാപ്പിയും കാർബൺ ന്യൂട്രൽ വയനാട് പദ്ധതിയുമാണ് വയനാട് പാക്കേജിന്‍റെ കേന്ദ്രബിന്ദു എന്നാണ് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിലുള്ളത്. എന്നാൽ ഈ പദ്ധതിക്ക് വേണ്ടി ഒരു സെമിനാർ സംഘടിപ്പിക്കുക മാത്രമാണ് ഇതുവരെ ചെയ്‌തിട്ടുള്ളത്. വയനാട്ടിലെ കാപ്പി പൊടി മലബാർ എന്ന പേരിൽ ബ്രാൻഡ് ചെയ്‌ത് വിൽക്കും എന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. ഇതിനായി മൂല്യവർദ്ധിത ഉല്‍പന്നങ്ങളുടെ ഉൽപാദനത്തിനും കാപ്പി സംസ്‌കരണത്തിനും 2019-2020ൽ 150 കോടി രൂപയുടെ മെഗാ പാർക്ക് സ്ഥാപിക്കുമെന്നും ബജറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിനുവേണ്ടി തറക്കല്ലിടാൻ പോലും കഴിഞ്ഞില്ല.

കഴിഞ്ഞ ബജറ്റിലെ പദ്ധതികളുടെ ആവര്‍ത്തനമാണ് ഇത്തവണത്തേതെന്ന് ആക്ഷേപവുമായി വയനാട്

മെഗാ പാർക്ക് 2020-2021ൽ സ്ഥാപിക്കുമെന്നാണ് ഇത്തവണത്തെ ബജറ്റിലെ വാഗ്‌ദാനം. കാപ്പി ഉൽപാദക സംഘങ്ങൾ രൂപീകരിക്കുമെന്നും കാപ്പിത്തോട്ടങ്ങൾ തരംതിരിക്കിമെന്നും കഴിഞ്ഞ തവണത്തെ ബജറ്റിൽ ഉണ്ടായിരുന്നു. അതും ഇതുവരെ നടപ്പായില്ല. ഇക്കൊല്ലത്തെ ബജറ്റിൽ ഇതെല്ലാം ചെയ്യുമെന്ന് ആവർത്തിക്കുന്നുമുണ്ട്. ജില്ലയെ കാർബൺ ന്യൂട്രൽ ആക്കാൻ മരങ്ങൾ നടാനുള്ള പദ്ധതി തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റിൽ തന്നെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതും നടപ്പായിട്ടില്ല. ഇത്തവണത്തെ ബജറ്റിലും ഈ പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുകയാണ്.

Intro:കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മലബാർ കാപ്പിയും, കാർബൺ ന്യൂട്രൽ വയനാട് പദ്ധതിയുമാണ് വയനാട് പാക്കേജിൻറെ കേന്ദ്രബിന്ദു എന്നാണ് ഇത്തവണത്തെ ബഡ്ജറ്റ് പ്രസംഗത്തിൽ ഉള്ളത്. എന്നാൽ ഈ പദ്ധതിക്ക് വേണ്ടി ഒരു സെമിനാർ സംഘടിപ്പിക്കുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്

Body:വയനാട്ടിലെ കാപ്പി പൊടി മലബാർ എന്ന പേരിൽ ബ്രാൻഡ് ചെയ്തു വിൽക്കും എന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. ഇതിനായി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉൽപാദനത്തിനും കാപ്പി സംസ്കരണത്തിനും 2019- ഇരുപതിൽ 150 കോടി രൂപയുടെ മെഗാ പാർക്ക് സ്ഥാപിക്കുമെന്നും ബജറ്റിൽ ഉണ്ടായിരുന്നു .എന്നാൽ ഇതിനുവേണ്ടി തറക്കല്ലിടാൻ പോലും കഴിഞ്ഞില്ല .പാർക്ക് 2020- 21 ൽ സ്ഥാപിക്കുമെന്നാണ് ഇത്തവണത്തെ ബജറ്റിലെ വാഗ്ദാനം.കാപ്പി ഉൽപ്പാദക സംഘങ്ങൾ രൂപീകരിക്കും എന്നും , കാപ്പിത്തോട്ടങ്ങൾ തരംതിരിക്കും എന്നും കഴിഞ്ഞതവണത്തെ ബജറ്റിൽ ഉണ്ടായിരുന്നു. അതും ഇതുവരെ നടപ്പായില്ല. ഇക്കൊല്ലത്തെ ബജറ്റിൽ ഇതെല്ലാം ചെയ്യുമെന്ന് ആവർത്തിക്കുന്നുമുണ്ട്.
ബൈറ്റ്. ഷാജി, കർഷകൻ

Conclusion:ജില്ലയെ കാർബൺ ന്യൂട്രൽ ആക്കാൻ മരങ്ങൾ നടാനുള്ള പദ്ധതി തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റിൽ തന്നെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതും നടപ്പായിട്ടില്ല . ഇത്തവണത്തെ ബജറ്റിലും ഈ പദ്ധതി നടപ്പാക്കും എന്ന് പറയുന്നുണ്ട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.