ETV Bharat / state

വിഷുവിന് വസ്ത്രം വാങ്ങാൻ നീക്കി വച്ച തുക ദുരിതാശ്വാസ നിധിയില്‍ നല്‍കി - എസ്.ടി പ്രൊമോട്ടർമാര്‍

കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ ഇവരിൽ നിന്ന് 10,000 രൂപയുടെ ഡി.ഡി ഏറ്റുവാങ്ങി. റേഷൻ കാർഡ് ഇല്ലാത്തവർക്ക് അവശ്യ സാധന കിറ്റുകൾ എത്തിച്ചു നൽകി നേരത്തെ തന്നെ ഇവര്‍ കര്‍മ്മ രംഗത്തുണ്ടായിരുന്നു.

Kalpetta  Tribal Extension  relief fund  CM relief fund  സി.കെ ശശീന്ദ്രൻ  കൽപ്പറ്റ എം.എൽ.എ  കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്  എസ്.ടി പ്രൊമോട്ടർമാര്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
വിഷുവിന് പുതിയ വസ്ത്രം വാങ്ങാൻ നീക്കി വച്ച തുക ദുരിതാശ്വാസ നിധിയില്‍ നല്‍കി
author img

By

Published : May 21, 2020, 11:25 AM IST

വയനാട്: വിഷുവിന് പുതിയ വസ്ത്രം വാങ്ങാൻ മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ എസ്.ടി പ്രൊമോട്ടർമാരും മാനേജ്മെന്‍റ് ട്രെയിനികളും. കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ ഇവരിൽ നിന്ന് 10,000 രൂപയുടെ ഡി.ഡി ഏറ്റുവാങ്ങി. റേഷൻ കാർഡ് ഇല്ലാത്തവർക്ക് അവശ്യ സാധന കിറ്റുകൾ എത്തിച്ചു നൽകി നേരത്തെ തന്നെ ഇവര്‍ കര്‍മ രംഗത്തുണ്ടായിരുന്നു.

മരുന്നു കിട്ടാത്ത രോഗികൾക്ക് മരുന്ന് എത്തിച്ചു നൽകിയും കർമനിരതരാണ് ജില്ലയിലെ എസ്.ടി പ്രൊമോട്ടർമാർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദിവാസി ഭാഷകളിലുള്ള ബോധവൽക്കരണ ഓഡിയോ വീഡിയോ ക്ലിപ്പുകളും പ്രൊമോട്ടർമാർ തയ്യാറാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.