വയനാട്: ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച വയനാട് സ്വദേശി നായിക് സുബേദാര്‍ സി.പി.ഷിജിയുടെ(45) മൃതദേഹം നാളെ നാട്ടിലെത്തതിക്കും. മെയ് നാലിനാണ് മഞ്ഞുമലയിടിഞ്ഞ് പൊഴുതന സ്വദേശിയായ സി.പി.ഷിജി മരിച്ചത്. നാളെ രാത്രി 10.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തുക. വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍ നീലകണ്ഠന്‍ ജില്ല ഭരണകൂടത്തെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങും. മെയ് ഏഴിന് ഷിജിയുടെ തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
Also Read:ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം; മണിക്കൂറുകൾക്ക് ശേഷം തിരികെ കാട്ടിലേക്ക്
28 മദ്രാസ് റജിമെന്‍റിലെ സൈനികനായ സി.പി ഷിജി പ്രമോഷൻ നേടിയാണ് പഞ്ചാബില്‍ നിന്നും കശ്മീരില്‍ എത്തിയത്. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്നിരുന്നു. വെങ്ങപ്പള്ളി വില്ലേജിലെ കാപ്പാട്ട്കുന്നിലാണ് താമസം. പരേതനായ ചന്ദ്രന്‍റെയും ശോഭനയുടെയും മകനാണ്. ഭാര്യ സരിത. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് (13), അമയ (ഒന്നര വയസ്) എന്നിവര്‍ മക്കളാണ്. ഷൈജു, സിനി എന്നിവര്‍ സഹോദരങ്ങൾ.