ETV Bharat / state

പേമാരിപെയ്തിനിടെ പുത്തുമല ദുരന്തത്തിന്‍റെ ഒന്നാം വർഷം

ഒരു വർഷമായി കാണാതായ അച്ഛനായി മകന്‍ കാത്തിരിക്കുന്നു

wayanad  puthumala  വയനാട്  പുത്തുമല  Puthumala tragedy
പേമാരിപെയ്തിനിടെ പുത്തുമല ദുരന്തത്തിന്‍റെ ഒന്നാം വർഷം
author img

By

Published : Aug 8, 2020, 5:48 AM IST

വയനാട്: പുത്തുമലയിൽ ഉറ്റവർക്ക് വേണ്ടി കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്നവരുടെ പ്രതിനിധിയാണ് സുനിൽകുമാർ. ഉരുൾപൊട്ടലിൽ കാണാതായ അണ്ണയ്യയുടെ മകനാണ് സുനിൽകുമാർ. പുത്തുമലയിൽ മണ്ണിൽ പുതഞ്ഞു പോയ അഞ്ചു പേരെയാണ് ഇനിയും കണ്ടു കിട്ടാനുള്ളത്പുത്തുമല എസ്റ്റേറ്റിൽ സ്‌റ്റോർകീപ്പർ ആയിരുന്നു സുനിൽകുമാറിന്‍റെ അച്ഛൻ അണ്ണയ്യ. ദുരന്തമുണ്ടായ ഓഗസ്റ്റ് എട്ടിന് ഒരു തൊഴിലാളിക്ക് ലയത്തിന്‍റെ താക്കോൽ നൽകാൻ പോയതായിരുന്നു അണ്ണയ്യ .പ്രദേശ വാസികളെ മാറ്റിപ്പാർപ്പിക്കുന്ന തിരക്കിലായിരുന്നു സുനിൽകുമാർ. ഇതിനിടെയാണ് അണ്ണയ്യ അപകടത്തിൽ പെട്ടത്.

ഒരു വർഷമായി കാണാതായ അച്ഛനായി മകന്‍ കാത്തിരിക്കുന്നു

പുത്തുമലയിലെ തിരച്ചിലിനിടയിൽ ദിവസങ്ങൾക്കുശേഷം കണ്ടെത്തിയ മൃതദേഹം അണ്ണയ്യയുടെതാണെന്ന് കരുതി സുനിൽകുമാറിന്‍റെ കുടുംബം ചിതയൊരുക്കി. തീ കൊളുത്താനുള്ള തയ്യാറെടുപ്പിനിടെ ഡി.എൻ.എ ടെസ്റ്റിന് ഉത്തരവ് വന്നു. കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹമാണിതെന്ന് പിന്നീട് വ്യക്തമായി. സർക്കാർ സഹായത്തോടെ മറ്റൊരിടത്ത് താമസിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട് സുനിൽകുമാറിന്‍റെ കുടുംബം. വീടുപണിയാൻ തുക കിട്ടിയിട്ടില്ല. ദുരന്ത ശേഷം പലരും സുനിൽകുമാറിന് ജോലി വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ ജോലിയും കിട്ടിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.