വയനാട്: മുത്തങ്ങയിൽ വൻ പാൻ മസാല വേട്ട. പിടികൂടിയത് മൂന്ന് ലക്ഷത്തോളം രൂപയുടെ പാൻ മസാല. കഴിഞ്ഞ ദിവസം രാത്രിയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച് മൈസൂരിൽ നിന്നും വന്ന KL 11 N 1300 അശോക് ലെയ്ലാൻഡ് ലോറിയിൽ കാലിത്തീറ്റ ലോഡിൽ ഒളിപ്പിച്ചുകടത്തിയ 210 കിലോഗ്രാം വരുന്ന 700 പാക്കറ്റ് ഹാൻസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കോഴിക്കാട് താമരശ്ശേരി വാവാട് സ്വദേശി ഷാഹുൽ ഹമീദിനെ(51) എക്സൈസ് പിടികൂടി. ഇയാളെയും ലോഡും ലോറിയും പുകയില ഉത്പന്നങ്ങളും തുടർനടപടികൾക്കായി ഇന്ന് സുൽത്താൻ ബത്തേരി പൊലീസിന് കൈമാറും.