വയനാട്: വയനാട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് കടകളുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം. മൂപ്പൈനാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കടകൾക്കെതിരെയാണ് നടപടി. വൈത്തിരി താലൂക്കിൽ തഹസിൽദാരുടെ നേതൃത്വത്തിൽ വിവിധ ടൗണുകളിൽ നടത്തിയ പരിശോധനയിലാണ് നടപടി. സ്ഥാപനങ്ങളിൽ എത്തുന്ന ആളുകളുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റർ, സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയാണ് പരിശോധിച്ചത്. കലക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.
വയനാട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് കടകളുടെ ലൈസൻസ് റദ്ദാക്കും
മൂപ്പൈനാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കടകൾക്കെതിരെയാണ് ലൈസൻസ് റദ്ദാക്കാൻ നിർദേശം