ETV Bharat / state

വയനാട്ടില്‍ 17പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - രോഗമുക്തി നേടി

ഇതിൽ ആദിവാസി വിഭാഗത്തിൽപെട്ട 11പേരും, ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. ഒമ്പത് പേര്‍ രോഗമുക്തി നേടി.

confirmed  Wayanad  വയനാട്ട്  കൊവിഡ് സ്ഥിരീകരിച്ചു  രോഗമുക്തി നേടി  ആരോഗ്യ പ്രവർത്തക
വയനാട്ടില്‍ 17പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 4, 2020, 8:32 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 17പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ആദിവാസി വിഭാഗത്തിൽപെട്ട 11പേരും, ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. ഒമ്പത് പേര്‍ രോഗമുക്തി നേടി. വാളാട് സമ്പർക്കത്തിലുള്ള ആലാറ്റിൽ പുലച്ചിക്കുനി ആദിവാസി കോളനിയിലെ 11 പേർ (5 കുട്ടികളടക്കം 7 സ്ത്രീകളും 4 പുരുഷന്മാരും), ഒരു വെള്ളമുണ്ട സ്വദേശിനി (9), രണ്ട് പനമരം സ്വദേശിനികള്‍ (37, 3), കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പനമരം വാരാമ്പറ്റ സ്വദേശിനി (36), ബത്തേരി സമ്പർക്കത്തിലുള്ള ചെതലയം സ്വദേശി (49), കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന അമ്പലവയൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (31) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതില്‍ 354 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്. 366 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.